25ാം രക്തദാനക്യാമ്പുമായി തൃശൂർ സൗഹൃദവേദി
text_fieldsദോഹ: തൃശൂർ ജില്ല സൗഹൃദവേദി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗഹൃദവേദിയുടെ 25ാമത് രക്തദാന ക്യാമ്പാണ് വക്രയിലുള്ള നസീം മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ചത്. 600ൽ അധികം പേർ രജിസ്റ്റർ ചെയ്തു.
500 ദാതാക്കൾ പങ്കെടുത്തു. 400ഓളം അംഗങ്ങൾ രക്തം ദാനം ചെയ്തു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വേദിയുടെ കീഴിൽ നടന്ന ആറാമത് രക്തദാന ക്യാമ്പാണിത്.
പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ ഷറഫ് പി ഹമീദ്, ഉപദേശക സമിതി അംഗങ്ങളായ കെ.എം.എസ് ഹമീദ്, മണികണ്ഠൻ, നസീം റബീഹ് മാർക്കറ്റിങ് മാനേജർ സങ്കേത്, രക്തദാന ക്യാമ്പ് സെക്ടർ കോഓഡിനേറ്റർമാരായ അഷ്റഫ്, ജബീഷ് എന്നിവർ സംസാരിച്ചു.
എച്ച്.എം.സി ബ്ലഡ് ഡൊണേഷൻ യൂനിറ്റ് കോഓഡിനേറ്റർ അബ്ദുൽ ഖാദർ വേദിയുടെ രക്തദാന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
മുഖ്യ കോഓഡിനേറ്ററും വേദി സെക്രട്ടറിയുമായ വിഷ്ണു ജയറാം ദേവ് സ്വാഗതവും ട്രഷറർ പ്രമോദ് മൂന്നിനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.