കൾചറൽ ഫോറം മെഗാ രക്തദാന ക്യാമ്പ് സമാപിച്ചു
text_fieldsദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കൾചറൽ ഫോറം സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് സമാപിച്ചു.
ഹമദ് മെഡിക്കല്‍ കോർപറേഷനുമായി സഹകരിച്ച് ബർവ സിറ്റിയിലെ കിംസ് ഹെൽത്ത് മെഡിക്കല്‍ സെന്‍ററിൽ നടന്ന രക്തദാന ക്യാമ്പിൽ ഓൺലൈൻ രജിസ്ട്രേഷന്‍ വഴി 120ഓളം ആളുകൾ രക്തദാനം നടത്തി.
വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനിൽ ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്‍റ് വിനോദ് നായർ, സാമൂഹിക പ്രവർത്തകൻ അബ്ദുറഊഫ് കൊണ്ടോട്ടി, കിംസ് ഡയറക്ടര്‍ നിഷാദ്, കിംസ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഡോ. ദീപിക,
കൾചറൽ ഫോറം പ്രസിഡന്‍റ് എ.സി. മുനീഷ്, ജനറല്‍ സെക്രട്ടറി മജീദലി, വൈസ് പ്രസിഡന്‍റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, സജ്ന സാക്കി, സെക്രട്ടറി കെ.ടി. മുബാറക് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറിയും രക്തദാന ക്യാമ്പ് കൺവീനറുമായ താസീൻ അമീൻ, കോഓഡിനേറ്റർ സിദ്ദീഖ് വേങ്ങര, കൾചറൽ ഫോറം സെക്രട്ടറി അഹമ്മദ് ഷാഫി, സംസ്ഥാന സമിതിയംഗങ്ങളായ രാധാകൃഷ്ണന്‍, അബ്ദുൽഗഫൂർ, റഷീദലി, നജ്ല നജീബ്, ഫാതിമ തസ്നീം, സകീന അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
കോവിഡ് സാഹചര്യമായതിനാൽ ഹമദ് രക്തബാങ്കിൽ കുറവുവന്നതോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൾചറൽ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടി ആരംഭിച്ച ക്യാമ്പ് രാത്രി എട്ടുമണിയോടുകൂടി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.