ലോക രക്തദാനദിന പരിപാടികൾ: സ്പോൺസർമാരെ ഹമദ് മെഡിക്കൽ കോർപറേഷൻ പ്രഖ്യാപിച്ചു
text_fieldsദോഹ: ഈ വർഷത്തെ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ സംഘടിപ്പിക്കുന്ന വൈവിധ്യമേറിയ പരിപാടികൾക്കുള്ള സ്പോൺസർമാരെ കോർപറേഷൻ പ്രഖ്യാപിച്ചു. ‘നിങ്ങൾക്കെന്ത് ചെയ്യാൻ സാധിക്കും.. രക്തം നൽകൂ, ഇപ്പോൾ തന്നെ, പലപ്പോഴും നൽകൂ’ എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ ലോക രക്തദാന ദിനം ആചരിക്കുന്നത്. ജൂൺ 14നാണ് ലോക രക്തദാന ദിനം.
യാതൊരു പ്രതിഫല താൽപ്പര്യവുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രക്തം നൽകിയവർക്കുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് പ്രത്യേക ദിനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കൂടാതെ സമൂഹത്തിൽ രക്തദാനത്തിെൻറ മാഹാത്മ്യം പ്രചരിപ്പിക്കുകയും രക്തദാനത്തെ സംബന്ധിച്ച് ബോധവൽകരണം നടത്തുകയും ഇതിൽ പെടുന്നു.
ഈ വർഷത്തെ പരിപാടികൾക്കുള്ള പ്ലാറ്റിനം സ്പോൺസർമാരായി സോഷ്യൽ ആൻഡ് സ്പോർട്സ് ആക്ടിവിറ്റീസ് സപ്പോർട്ട് ഫണ്ട്(ദാം) തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ഗോൾഡ് സ്പോൺസർ ഖത്തർ ഗ്യാസ് ആണ്. കാപ്കോ(ഖത്തർ പെേട്രാകെമിക്കൽ കമ്പനി)യും അൽ മുഫ്ത ഗ്രൂപ്പും പരിപാടികൾക്കുള്ള സിൽവർ സ്പോൺസർമാരായി പ്രഖ്യാപിക്കപ്പെട്ടു.
ലോക രക്തദാന ദിനാഘോഷങ്ങളുടെ സ്പോൺസർമാർക്ക് ഹമദ് മെഡിക്കൽ കോർപറേഷനിലെ രക്തദാന കേന്ദ്രം മാനേജർ സിദ്ദിഖ ഇസ്മാഈൽ അൽ മഹ്മൂദി നന്ദിയും അഭിനന്ദനവും അറിയിച്ചു. മെയ് 23ന് ഷെറാട്ടൻ ഹോട്ടലിൽ നടക്കുന്ന ഗല ഡിന്നർ പാർട്ടിയിൽ വിവിധ മേഖലകളിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും അതിഥികളും പങ്കെടുക്കുമെന്നും വ്യക്തികളും ദേശീയ സ്ഥാപനങ്ങളും സാംസ്കാരിക യുവജന സംഘടനകളുമടക്കം 200ലധികം രക്തദാതാക്കൾക്കുള്ള ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.