ബി.എൻ.ഐ ബിസിനസ് അവാർഡ് സമ്മാനിച്ചു
text_fieldsദോഹ: ബിസിനസ് നെറ്റ്വർക് ഇന്റർനാഷനൽ (ബി.എൻ.ഐ) ഖത്തർ റീജ്യൻ 2022ലെ ബിസിനസ് അവാർഡുകൾ പ്രഖ്യാപിച്ചു. മെംബർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അജി കുര്യാക്കോസും ചാപ്റ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിന് ബി.എൻ.ഐ ഫോണിക്സും അർഹരായി. ജൂൺ 16ന് ഖത്തറിൽ നടന്ന മെംബേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രവർത്തന മികവിനെ മാനദണ്ഡമാക്കിയാണ് രണ്ടു വിഭാഗങ്ങളിലും വിജയികളെ പ്രഖ്യാപിച്ചത്. 37 വർഷം മുമ്പ് അമേരിക്കയിൽ ഡോ. ഇവാൻ മിസ്നറുടെ നേതൃത്വത്തിൽ ആരംഭിച്ച ബി.എൻ.ഐക്ക് ഇന്ന് 73 രാജ്യങ്ങളിലായി 2.89 ലക്ഷം അംഗങ്ങളുണ്ട്. ഖത്തർ ഫിനാൻഷ്യൽ സെന്ററിനു കീഴിൽ രജിസ്റ്റർ ചെയ്തതാണ് ഖത്തർ ചാപ്റ്റർ പ്രവർത്തിക്കുന്നത്. 160 പേർ അംഗങ്ങളായുണ്ട്. ഖത്തറിലെ വിവിധ ബിസിനസ് മേഖലകളിലെ സജീവ വ്യക്തിത്വങ്ങളാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.