ലോകകപ്പ് ഫൈനൽ വേദിയിൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് കിക്കോഫ് കുറിക്കാൻ നാളുകളെണ്ണി കാത്തിരിക്കവെ, ആരാധകർക്ക് സംഗീതോത്സവവുമായി സൂപ്പർ താരങ്ങളെത്തുന്നു. ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ നാലിനാണ് റാഹത് ഫതേഹ് അലിഖാൻ, സുനിതി ചൗഹാൻ, സലിം സുലൈമാൻ എന്നിവരുടെ സംഘം 'ബോളിവുഡ് ഫെസ്റ്റിവലുമായി' എത്തുന്നത്. സംഗീതലോകത്തെ പ്രതിഭകളുടെ സംഗമവേദിയാവുന്ന ഫെസ്റ്റിവലിന് ടിക്കറ്റ് മുഖേനയാണ് കാണികൾക്ക് പ്രവേശനം. ഫിഫയാണ് സംഘാടകർ. ഫിഫ ടിക്കറ്റ്സ് വെബ്സൈറ്റ് വഴി വെള്ളിയാഴ്ച മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.
നവംബർ നാലിന് രാത്രി ഏഴ് മണി മുതലാണ് പരിപാടി. നാല് മണിമുതൽ കാണികൾക്ക് പ്രവേശനം അനുവദിക്കും. ഓൺലൈൻ വഴി ആരംഭിച്ച ടിക്കറ്റ് വിൽപനയിൽ ഖത്തർ റസിഡന്റ്സിനെ മാത്രമാണ് പരിഗണിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ലോകകപ്പിനായി അനുവദിച്ച ഹയാ കാർഡും നിർബന്ധമാണ്. മാച്ച് ടിക്കറ്റുള്ള കാണികൾക്കാണ് അപേക്ഷയുടെ അടിസ്ഥാനത്തിൽ ഹയാ കാർഡ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.