Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​സ്ത​ക ക​വ​ർ...

പു​സ്ത​ക ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Book Cover release
cancel
camera_alt

അ​ബ്ദു​ല്ല വാ​ണി​മേ​ലി​ന്റെ (കു​യ്യ​ല​ത്ത് കു​ഞ്ഞ​ബ്ദു​ല്ല) ‘ഞാ​ൻ പി​ന്നി​ട്ട വ​ഴി​ക​ൾ’ പു​സ്ത​ക​ത്തി​ന്റെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: നി​ല​വി​ൽ ഖ​ത്ത​ർ പ്ര​വാ​സി​യും പ്ര​വാ​സ​ത്തി​ന്റെ തീ​ക്ഷ്ണ​മാ​യ വ​ഴി​ക​ളി​ലൂ​ടെ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​കം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി നോ​ക്കു​ക​യും ചെ​യ്ത നാ​ദാ​പു​രം വാ​ണി​മേ​ൽ സ്വ​ദേ​ശി അ​ബ്ദു​ല്ല വാ​ണി​മേ​ലി​ന്റെ (കു​യ്യ​ല​ത്ത് കു​ഞ്ഞ​ബ്ദു​ല്ല) ‘ഞാ​ൻ പി​ന്നി​ട്ട വ​ഴി​ക​ൾ’ എ​ന്ന ആ​ദ്യ പു​സ്ത​ക​ത്തി​ന്റെ ക​വ​ർ പ്ര​കാ​ശ​നം ഓ​റ ക്രാ​ഫ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ റ​ഷീ​ദ് കോ​ടി​യൂ​റ നി​ർ​വ​ഹി​ച്ചു.

ജീ​വി​ത പ്രാ​ര​ബ്ധം കാ​ര​ണം അ​ഞ്ചാം ക്ലാ​സി​ൽ പ​ഠ​നം നി​ർ​ത്തേ​ണ്ടി വ​ന്ന അ​ബ്ദു​ല്ല വാ​ണി​മേ​ൽ സ​ര​സ​മാ​യ ആ​ഖ്യാ​ന​ശൈ​ലി​യി​ലൂ​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നാ​ണ്. ച​ട​ങ്ങി​ൽ അ​ബ്ദു​ല്ല വാ​ണി​മേ​ൽ, കെ.​എം. മോ​ഹ​ൻ​ദാ​സ്, സ​ലീം എ. ​റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും പ​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ വാ​ണി​മേ​ൽ ജൂ​ലൈ 21ന് ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book cover publication
News Summary - Book cover publication
Next Story