പുസ്തക പ്രകാശനവും ചർച്ചയും
text_fieldsദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അംഗം ഷാഫി പി.സി പാലം രചിച്ച ‘ലോകകപ്പ് അനുഭവ സാക്ഷ്യം’എന്ന പുസ്തകം ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ.എം. കരുവാരകുണ്ട് പുസ്തകം ഏറ്റുവാങ്ങി. ഫോറം നിർവാഹക സമിതിയംഗം മുഹമ്മദ് ഹുസൈൻ വാണിമേൽ പുസ്തക പരിചയപ്പെടുത്തി.ഓതേഴ്സ് ഫോറം മാസാന്ത പരിപാടിയായ പുസ്തക ചർച്ചക്കിടെയായിരുന്നു പ്രകാശനം.
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’നോവൽ പ്രസിഡന്റ് ഡോ. കെ.സി. സാബു അവലോകനം ചെയ്തു. ദോഹയിലെ ചെറുകഥാകൃത്ത് അഷ്റഫ് മടിയാരിയുടെ ‘നെയ്യരാണിപ്പാലത്തിനുമപ്പുറം’കഥാസമാഹാരത്തിന്റെ അവലോകനം ഫൈറൂസ മുഹമ്മദും സുധീഷ് സുബ്രമണ്യന്റെ ‘അമ്മ മരിച്ചുപോയ കുട്ടി’കവിതാസമാഹാരത്തിന്റെ അവലോകനം സജി ജേക്കബും നിർവഹിച്ചു. മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം, ഡോം ഖത്തർ പ്രസിഡന്റ് വി.സി. മശ്ഹൂദ് എന്നിവർ സംസാരിച്ചു.
ഓതേഴ്സ് ഫോറം നിർവാഹക സമിതി അംഗവും എഴുത്തുകാരിയുമായ ഷംന ആസ്മി മോഡറേറ്ററായ പരിപാടിയിൽ പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ സ്വാഗതവും ഷാഫി പി.സി പാലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.