പുസ്തക പ്രകാശനവും ചർച്ചയും
text_fieldsദോഹ: അബ്ദുൽ അസീസ് മഞ്ഞിയിലിന്റെ കവിതാസമാഹാരം ‘മഞ്ഞുതുള്ളികൾ’ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ആഭിമുഖ്യത്തിൽ ദോഹയിൽ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണയിൽനിന്നും തനിമ ഖത്തർ അസി. ഡയറക്ടര്‍ അനീസ് കൊടിഞ്ഞി ഏറ്റുവാങ്ങി.
ഫോറം അഡ്വൈസറി ബോർഡ് അംഗം എം.ടി നിലമ്പൂർ പുസ്തകം പരിചയപ്പെടുത്തി. എസ്.വി. ഉസ്മാന്റെ കവിതാസമാഹാരം ‘വിത’ ഖത്തർ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം ബഷീർ പരിചയപ്പെടുത്തി. ഷംനാ ആസ്മി അനുഭവങ്ങൾ പങ്കുവെച്ചു.
ഡോ. എ.പി. ജഅഫറിന്റെ ‘മലകളുടെ മൗനം’ എക്സിക്യൂട്ടിവ് അംഗം മജീദ് തറമ്മൽ പരിചയപ്പെടുത്തി. ഗ്രന്ഥകർത്താവ് ഡോ. ജഅഫർ കൃതിയുടെ രചനാപശ്ചാത്തലവും എഴുത്തനുഭവങ്ങളും സദസുമായി പങ്കുവെച്ചു.എക്സിക്യൂട്ടിവ് അംഗം തൻസിം കുറ്റ്യാടി, ട്രഷറർ അൻസാർ അരിമ്പ്ര, സുനിൽ പെരുമ്പാവൂർ, സുബൈർ കെ.കെ, മുഹമ്മദ് ഖുതുബ് തുടങ്ങിയവർ സദസ്സുമായി സംവദിച്ചു.
ഫോറം ആക്ടിങ് പ്രസിഡന്റ് അഷറഫ് മടിയാരി അധ്യക്ഷനായ ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗം അബ്ദുസ്സലാം മാട്ടുമ്മൽ സ്വാഗതവും സുബൈർ വെള്ളിയോട് നന്ദിയും പറഞ്ഞു. എക്സിക്യുട്ടിവ് അംഗം മുഹമ്മദ് ഹുസ്സൈൻ വാണിമേൽ മോഡറേറ്റർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.