പുസ്തകം പങ്കുവെക്കലിന്റെ ഒന്നാം പാഠം
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ചെലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻ നിർത്തി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്സ്വാപ് 2024 സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന ബുക് സ്വാപ്പിൽ ആയിരത്തിലധികം വിദ്യാർഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്. നുഐജയിലെ പ്രവാസി വെൽഫെയർ ഓഫിസിൽ ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പദ്ധതി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് താങ്ങാവുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. നടുമുറ്റം പ്രസിഡന്റ് സന നസീം, മുൻ പ്രസിഡന്റ് സജ്ന സാക്കി എന്നിവർ സംസാരിച്ചു.
തുടർച്ചയായ അഞ്ച് ദിവസങ്ങളിലായാണ് ബുക്സ്വാപ് നടന്നത്. നടുമുറ്റത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകൾക്ക് വേണ്ടി രൂപവത്കരിച്ച വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കൾ നേരിട്ട് തന്നെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യുകയും കൂടാതെ വിവിധ ഏരിയ കോഓഡിനേറ്റർമാർ വഴി പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ, നജ്ല നജീബ്, റുബീന മുഹമ്മദ് കുഞ്ഞി, ട്രഷറർ റഹീന സമദ്, സെക്രട്ടറി സിജി പുഷ്കിൻ, കൺവീനർമാരായ സുമയ്യ തഹ്സീൻ, എസ്.കെ. ഹുദ , കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സജ്ന സാക്കി, മുബഷിറ ഇസ്ഹാഖ്, അജീന അസീം, കെ.സി. സനിയ്യ , ജോളി തോമസ്, ഫരീദ,നിത്യ സുബീഷ്,രമ്യ കൃഷ്ണ,വാഹിദ നസീർ, വിവിധ ഏരിയ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.