Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ബുധനാഴ്​ച മുതൽ...

ഖത്തറിൽ ബുധനാഴ്​ച മുതൽ ബൂസ്​റ്റർ ഡോസ്​

text_fields
bookmark_border
ഖത്തറിൽ ബുധനാഴ്​ച മുതൽ ബൂസ്​റ്റർ ഡോസ്​
cancel

ദോഹ: ഹൈ റിസ്​ക്​ വിഭാഗങ്ങളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻെറ മൂന്നാം ഡോസ്​ സെപ്​റ്റംബർ 15 ബുധനാഴ്​ച മുതൽ നൽകി തുടങ്ങാൻ ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി. ഗുരുതര രോഗങ്ങൾ കാരണം പ്രതിരോധ ശേഷി കുറഞ്ഞവർ, 65 വയസ്സ്​ പിന്നിട്ടവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി മുൻനിര വിഭാഗങ്ങൾക്കാവും ആദ്യ ഘട്ടത്തിൽ വാക്​സിൻ നൽകി തുടങ്ങുന്നത്​.

ഈ വിഭാഗങ്ങളിൽ പെടുന്നവർ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ച്​ എട്ടു മാസം പിന്നിടുന്നതോടെ ബൂസ്​റ്റർ ഡോസിന്​ അർഹരാവും. 12 മാസത്തിനുള്ളിൽ വാക്​സിൻ സ്വീകരിക്കണമെന്ന്​ മന്ത്രാലയം നിർദേശിച്ചു.

ആരോഗ്യ പ്രവർത്തകർക്ക്​ പുറമെ കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന മറ്റു വിഭാഗങ്ങൾക്കും ബൂസ്​റ്റർ ഡോസ്​ നൽകും. ഫൈസർ, മൊഡോണ വാക്​സിനുകൾ സ്വീകരിച്ചവർക്കാണ്​ അതേ മരുന്നിൻെറ തന്നെ മൂന്നാം ഡോസ്​ നൽകുന്നത്​. വാക്​സിൻ സ്വീകരിക്കാൻ അർഹതപ്പെട്ടവർക്ക്​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ബുക്കിങ്​ ലഭിക്കുന്നതിനനുസരിച്ച്​ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാം.

ഗുരുത രോഗങ്ങൾക്ക്​ ചിത്സയിലിരിക്കുന്നവർക്ക്​ മൂന്നാം ഡോസ്​ നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. അർബുദ ബാധിതരായി ചികിത്സയിൽ കഴിയുന്നവർ, അവയവമാറ്റ ശസ്​ത്രക്രിയ കഴിഞ്ഞവർ, രണ്ടു വർഷത്തിനുള്ളിൽ മൂലകോശ മാറ്റ ശസ്​ത്രക്രിയക്ക്​ വിധേയരാവുകയും രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നവർ, കിഡ്​നി രോഗം ഗുരുതരമായി​ ചികിത്സയിൽ കഴിയുന്നവർ തുടങ്ങിയവരാണ്​ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിൽപെടുന്നത്​. രാജ്യത്ത്​ സമ്പൂർണ വാക്​സിനേഷൻ പദ്ധതി പൂർത്തിയാവുന്ന ഘട്ടത്തിലാണ്​ മൂന്നാം ഡോസിന്​ അനുമതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccinebooster dose
News Summary - Booster dose in Qatar from Wednesday
Next Story