ഖത്തറിൽ 12 മുതൽ 15 വയസ്സുവരെയുള്ള കൂട്ടികൾക്ക് ബൂസ്റ്റർ ഡോസിന് അനുവാദം
text_fieldsദോഹ: 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിൻ നല്‍കാന്‍ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി. അർഹരായ വിഭാഗങ്ങൾക്ക് ഫൈസര്‍ വാക്സിനായിരിക്കും ബൂസ്റ്റർ ഡോസ് ആയി നൽകുക. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിനു പിന്നാലെയാണ് അർഹരായ എല്ലാ പ്രായക്കാർക്കും ബൂസ്റ്റർ ഡോസ് നൽകാൻ മന്ത്രാലയം തീരുമാനിച്ചത്. 16,17 വയസ്സുകാർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അടുത്തിടെ അനുവാദം നൽകിയിരുന്നു.
ഫൈസർ വാക്സിൻെർ ബൂസ്റ്റർ ഡോസ് ഷോട്ടുകൾ കുട്ടികൾക്ക് ആരോഗ്യ സുരക്ഷിതത്വം നൽകുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. 2021 മെയ് മാസത്തിലാണ് 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിനേഷന് ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയത്.
കണക്കുകള്‍ പ്രകാരം പത്തില്‍ ഒൻപത് കുട്ടികളും ഖത്തറില്‍ വാക്സിന്‍ എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാനാവുക. എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലും
വാക്സിനെടുക്കാന്‍ സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. അർഹരായ കുട്ടികൾക്കും അധ്യാപകർക്കും അപോയ്മെന്റ് ഇല്ലാതെ തന്നെ ഹെൽത് സെന്‍ററുകളിൽ നേരിട്ട് എത്തിയും, 4027 7077 എന്ന ഹോട്ലൈൻ നമ്പറിൽ ബുക്ചെയ്ത് അപോയ്മെന്റ് എടുത്തും വാക്സിൻ സ്വീകരിക്കാൻ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.