Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇഹ്​തിറാസിൽ ബൂസ്​റ്റർ...

ഇഹ്​തിറാസിൽ ബൂസ്​റ്റർ അപ്​ഡേഷൻ

text_fields
bookmark_border
ഇഹ്​തിറാസിൽ ബൂസ്​റ്റർ അപ്​ഡേഷൻ
cancel
camera_alt

മൂന്നാം ഡോസ്​ സ്​റ്റാറ്റസുമായി പരിഷ്​കരിച്ച ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ 

ദോഹ: കോവിഡിനെതിരെ ബൂസ്​റ്റർ ഡോസ് പ്രതിരോധ മരുന്ന്​ കുത്തിവെക്കാൻ ആരോഗ്യമന്ത്രാലയം അനുവാദം നൽകിയതോടെ, ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ 'മൂന്നാം ഡോസ്​' സ്​റ്റാറ്റസ്​ ഉൾപ്പെടുത്തി അപ്​ഡേറ്റ്​ ചെയ്​തു. ഒന്നും രണ്ടും ഡോസ്​ വക്​സിൻ സ്വീകരിച്ച്​, പ്രതിരോധശേഷി ഉറപ്പിച്ചവർ എന്ന്​ തെളിയിക്കുന്ന ഇഹ്​തിറാസിലെ വാക്​സിനേഷൻ പേജിലാണ്​ മൂന്നാം ഡോസിനുള്ള ഓപ്​ഷൻ തെളിഞ്ഞത്​. നിലവിൽ വാക്​സിനേറ്റഡ്​ സ്​റ്റാമ്പിനൊപ്പം ആദ്യ രണ്ട്​ ഡോസും സ്വീകരിച്ച തീയതിയും കുത്തിവെച്ച മരുന്നിൻെറ വിശദാംശങ്ങളും ലഭ്യമാണ്​.

ആപ്ലിക്കേഷനിൽ നിലവിലെ സംവിധാന പ്രകാരം രണ്ടാം ഡോസ്​ സ്വീകരിച്ച് 14 ദിവസത്തിനുശേഷം ​സ്വർണ നിറത്തിലെ കളങ്ങളോടെയാണ്​ വാക്​സിനേറ്റഡ്​ ആയി എന്ന്​ തെളിയിക്കുന്നത്​. എട്ട്​ മുതൽ, 12 മാസത്തിനുള്ളിൽ ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ചില്ലെങ്കിൽ ഇഹ്​തിറാസിലെ ഗോൾഡൻ സ്​റ്റാറ്റസ്​ നഷ്​ടമാവും. എന്നാൽ, നിലവിൽ ഹൈറിസ്​ക്​ വിഭാഗങ്ങൾക്കാണ്​ വാക്​സിൻ നൽകിത്തുടങ്ങുന്നത്​. ഇവർ മൂന്നാം ഡോസ്​ സ്വീകരിച്ച്​ ഗോൾഡൻ സ്​റ്റാറ്റസ്​ നിലനിർത്തണമെന്ന്​ മന്ത്രാലയം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohabooster vaccination
News Summary - Booster update on Ihtiras
Next Story