Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി​ഗ് ബോ​സു​മാ​ർ...

ബി​ഗ് ബോ​സു​മാ​ർ വ​രു​ന്നു... സീ​റ്റു​റ​പ്പി​ച്ചി​ല്ലേ

text_fields
bookmark_border
ബി​ഗ് ബോ​സു​മാ​ർ വ​രു​ന്നു... സീ​റ്റു​റ​പ്പി​ച്ചി​ല്ലേ
cancel

ദോ​ഹ: ബി​സി​ന​സി​ലും ജീ​വി​ത​ത്തി​ലും ഉ​ന്ന​ത വി​ജ​യ​ങ്ങ​ൾ സ്വ​പ്നം കാ​ണു​ന്ന​വ​ർ​ക്ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​മാ​യി ബി​ഗ് ബോ​സു​മാ​ർ എ​ത്തു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ബോ​സ​സ് ഡേ ​ഔ​ട്ടി​ലേ​ക്ക് ഇ​നി പ​ത്തു ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് മാ​ത്രം. ​പ്ര​ചോ​ദ​ന പ്ര​ഭാ​ഷ​ണ​ങ്ങ​ളും, വി​ജ​യ​പാ​ത തു​റ​ന്നു ന​ൽ​കു​ന്ന ആ​ശ​യ​ങ്ങ​ളും, നി​ർ​മി​ത​ബു​ദ്ധി ലോ​ക​ത്തെ ന​യി​ക്കു​ന്ന കാ​ല​ത്തെ സൂ​ത്ര​വാ​ക്യ​ങ്ങ​ളു​മാ​യി വ​മ്പ​ൻ താ​ര​ങ്ങ​ളെ​ത്തു​മ്പോ​ൾ ഖ​ത്ത​റി​ലെ മാ​നേ​ജ്മെ​ന്റ് രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് അ​പൂ​ർ​വ​മാ​മൊ​രു അ​വ​സ​രം.

ജൂ​ൺ ഒ​ന്ന്​ ശ​നി​യാ​ഴ്​​ച ഖ​ത്ത​റി​ലെ പ​ഞ്ച​ന​​ക്ഷ​ത്ര ഹോ​ട്ട​ലാ​യ റാ​ഫ്​​ൾ​സ്​ ഫെ​യ​ർ​മോ​ണ്ട് ദോ​ഹ വേ​ദി​യാ​കു​ന്ന ബോ​സ​സ് ഡേ ​ഔ​ട്ടി​ലേ​ക്കു​ള്ള സീ​റ്റ് ബു​ക്കി​ങ് തു​ട​രു​ന്നു. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ളു​ന്ന​താ​ണ്. സം​ഗ​മ​ത്തി​ൽ ദേ​ശീ​യ അ​വാ​ർ​ഡ്​ ജേ​താ​വാ​യ ച​ല​ച്ചി​ത്ര താ​ര​വും, ഇ​ന്ത്യ​യി​ലും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി പ്ര​ചോ​ദി​ത പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ശ്ര​​ദ്ധേ​യ​നു​മാ​യി ആ​ശി​ഷ്​ വി​ദ്യാ​ർ​ഥി, സെ​ലി​ബ്ര​റ്റി മെൻറ​റും, ബ്രാ​ൻ​ഡ്​ ​ട്രെ​യി​ന​റു​മാ​യ അ​ർ​ഫീ​ൻ ഖാ​ൻ, നി​ർ​മി​ത​ബു​ദ്ധി​യു​ടെ ​കാ​ല​ത്തെ സൂ​പ്പ​ർ ബ്രെ​യി​ൻ ആ​യ സാ​നി​ധ്യ തു​ൾ​സി ന​ന്ദ​ൻ എ​ന്നീ മൂ​ന്ന്​ അ​തി​പ്ര​ഗ​ത്ഭ​രെ​യാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു കു​ട​ക്കീ​ഴി​ലാ​യി ദോ​ഹ​യി​ലെ​ത്തി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ മു​ത​ൽ ഖ​ത്ത​റി​ൽ പി​ച്ച​വെ​ച്ച്​ ലോ​ക​ത്തോ​ളം ഉ​യ​ർ​ന്ന ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ൾ വ​രെ നാ​യ​ക​ർ​ക്ക്​ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​മാ​യാ​ണ്​ ഈ ​മേ​ഖ​ല​യി​ലെ അ​തി​പ്ര​ഗ​ൽ​ഭ​ർ ഖ​ത്ത​റി​ൽ ഒ​ന്നി​ക്കു​ന്ന​ത്. ഖ​ത്ത​രി​ക​ളും, വി​വി​ധ രാ​ജ്യ​ക്കാ​രും ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ബോ​സു​മാ​രും മാ​നേ​ജ്​​മെൻറ്​ ലീ​ഡേ​ഴ്​​സ് മു​ത​ൽ പു​തു​ത​ല​മു​റ സം​രം​ഭ​ക​ർ വ​രെ​യു​ള്ള​വ​രാ​ണ്​ ‘ബോ​സ​സ്​ ഡേ ​ഔ​ട്ടി​ൽ’ അം​ഗ​ങ്ങ​ളാ​യി പ​​ങ്കെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തേ ര​ജി​സ്​​റ്റ​ർ​ ചെ​യ്യു​ന്ന പ​രി​മി​ത അം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. സിം​ഗ്​​ൾ എ​ൻ​​ട്രി പാ​സി​ന്​ 1300 റി​യാ​ൽ. ക​മ്പ​നി​ക​ൾ​ക്കും കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ ഒ​ന്നി​ച്ച് സ്വ​ന്ത​മാ​ക്കാ​വു​ന്ന സി​ൽ​വ​ർ, ഗോ​ർ​ഡ്, പ്ലാ​റ്റി​നം വി​ത്ത് പ്രീ​മി​യം ക്ല​ബ് മെം​ബ​ർ​ഷി​പ് ടി​ക്ക​റ്റു​ക​ളും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 7076 0721 ബ​ന്ധ​പ്പെ​ടാം. ക്യൂ ​ടി​ക്ക​റ്റ്സ് വ​ഴി​യും എ​ൻ​ട്രി പാ​സു​ക​ൾ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarBosses Day Out
News Summary - Bosses Day Out
Next Story