ബോസസ് ഡേ ഔട്ടിലേക്ക് ഒരാഴ്ച മാത്രം
text_fieldsദോഹ: അക്കാദമിക് പുസ്തകങ്ങളിൽ തുടങ്ങി, അനുഭവങ്ങളിലൂടെ കെട്ടിപ്പടുത്ത വിജയപാതകളുമായി മുന്നേറുന്ന നായകരെ തേച്ചുമിനുക്കാൻ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ബോസസ് ഡേ ഔട്ടിലേക്ക് ഇനി വെറും ഒരാഴ്ചത്തെ മാത്രം ദൂരം. ക്ലാസുകളിൽ പഠിച്ചെടുത്ത മാനേജ്മെന്റ് തിയറികളും, പതിറ്റാണ്ടുകൾ നീണ്ട അനുഭവസമ്പത്തിലൂടെ പടുത്തുയർത്തിയ വിജയങ്ങളുമായി മുന്നേറുന്നവർക്ക് ചിന്തകളും ആശയങ്ങളും തന്ത്രങ്ങളും ഒരിക്കൽ കൂടി പൊടി തട്ടിയെടുക്കാനൊരു സുവർണാവസരം. ജൂൺ ഒന്ന് ശനിയാഴ്ച പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹ വേദിയാവുന്ന ‘ബോസസ് ഡേ ഔട്ട്’ ഖത്തറിലെ പ്രഥമ പരിപാടിയിലേക്ക് ഏഴു ദിവസത്തെ കാത്തിരിപ്പ് മാത്രം.
പരിമിത സീറ്റുകൾ മാത്രമുള്ള ഒരുദിന പരിപാടിയിലേക്ക് ടിക്കറ്റ് ബുക്കിങ് സജീവമായി പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ ഒരു പകൽ മുഴുവൻ നീളുന്ന സംഗമത്തിൽ ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര താരവും, ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രചോദിത പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായി ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെൻററും, ബ്രാൻഡ് ട്രെയിനറുമായ അർഫീൻ ഖാൻ, നിർമിതബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിനായ സാനിധ്യ തുൾസിനന്ദൻ എന്നിവരാണ് എത്തുന്നത്. അന്താരാഷ്ട്ര കമ്പനികൾ മുതൽ ഖത്തറിൽ പിച്ചവെച്ച് ലോകത്തോളം ഉയർന്ന ബിസിനസ് സ്ഥാപനങ്ങൾ വരെ നായകർക്ക് വിജയ മന്ത്രങ്ങളുമായാണ് ഈ മേഖലയിലെ അതിപ്രഗൽഭർ ഖത്തറിൽ ഒന്നിക്കുന്നത്. നേരത്തേ രജിസ്റ്റർ ചെയ്യുന്ന പരിമിത അംഗങ്ങൾക്കു മാത്രമായിരിക്കും പ്രവേശനം.
സിംഗ്ൾ എൻട്രി പാസിന് 1300 റിയാൽ. കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ച് സ്വന്തമാക്കാവുന്ന സിൽവർ, ഗോൾഡ്, പ്ലാറ്റിനം വിത്ത് പ്രീമിയം ക്ലബ് മെംബർഷിപ് ടിക്കറ്റുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7076 0721 ബന്ധപ്പെടാം. ക്യൂ ടിക്കറ്റ്സ് വഴിയും എൻട്രി പാസുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.