ബോധാവസ്ഥയിൽ രോഗിക്ക് െബ്രയിൻ ട്യൂമർ ശസ്ത്രക്രിയ
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിൽ 55 വയസ്സായ രോഗിക്ക് ബോധാവസ്ഥയിൽ െബ്രയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
കോർട്ടിക്കൽ െബ്രയിൻ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഖത്തറിൽ ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെതന്ന് എച്ച്.എം.സി അറിയിച്ചു. തലച്ചോറിന് ക്ഷതം പറ്റുകയും മെറ്റാസ്റ്റാറ്റിക് െബ്രയിൻ ട്യൂമർ ബാധിക്കുകയും ചെയ്ത വനിതയിലാണ് എവേക് ക്രാനിയോട്ടമി എന്നറിയപ്പെടുന്ന സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്ന് ന്യൂറോ സർജറി മേധാവി ഡോ. സിറാജുദ്ദീൻ ബെൽഖൈർ പറഞ്ഞു. തലച്ചോറിെൻറ പ്രധാന ഭാഗങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിന് കോർട്ടിക്കൽ മാപ്പിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.
രോഗി സ്വബോധാവസ്ഥയിലായിരിക്കുന്ന അവസ്ഥയിൽതന്നെ ന്യൂറോ സർജൻമാരുടെയും ഇലക്േട്രാഫിസിയോളജി ടീമിെൻറയും സഹായത്തോടെയാണ് െബ്രയിൻ മാപ്പിങ് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.