സ്തനാർബുദ പരിശോധന: സംശയങ്ങൾ നീക്കാം
text_fields(സ്തനാർബുദമുണ്ടോ എന്നതിനുള്ള പരിശോധനയാണ് മാമോഗ്രാം ടെസ്റ്റ്. ഇത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ജനങ്ങൾക്കുണ്ട്. അവയും ഉത്തരങ്ങളുമാണ് താഴെ.)
1. മാമോഗ്രാം ടെസ്റ്റ് നടത്തുേമ്പാൾ
ശരീരത്തിൽ കൂടുതൽ റേഡിയേഷൻ എത്തുന്നത് കാൻസറിന് കാരണമാകും
മാമോഗ്രാം ചെയ്യുേമ്പാൾ ഏറ്റവും കുറഞ്ഞ റേഡിയേഷൻ ആണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഏറ്റവും കുറഞ്ഞ രൂപത്തിലുള്ള ദോഷങ്ങളേ ശരീരത്തിന് ഉള്ളൂ. എന്നാൽ നേരത്തേ അർബുദം ഇൗ ടെസ്റ്റിലൂടെ കണ്ടുപിടിക്കാം എന്നതിനാൽ ഇൗ ടെസ്റ്റിലൂടെ ഉണ്ടാകുന്ന ഫലം ഏറെ വലുതാണ്.
2. സ്തനാർബുദം ഉണ്ടായിരുന്ന സ്ത്രീയുടെ മകൾക്കും ബ്രസ്റ്റ് കാൻസർ വരും
എന്നാൽ ഇൗയൊരു സാധ്യത സംബന്ധിച്ച് ശാസ്ത്രീയമായ ഒരു പഠനത്തിലും തെളിവ് ലഭിച്ചിട്ടില്ല.
3. ശരീരത്തിൽ പൂശുന്ന സുഗന്ധങ്ങൾ (ഡിയോഡറൻറുകൾ) കാൻസറിന്
കാരണമാകും
ഇവ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം കാൻസറിനുള്ള സാധ്യത കുടുന്നില്ല. എന്നാൽ സ്ത്രീകൾ ഇത്തരം ഡിയോഡറൻറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിെൻറ ദുർഗന്ധം അകറ്റാനുള്ള ഡിയോഡറൻറുകൾ, അലൂമിനിയം അടങ്ങിയ പൗഡറുകൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മാമോഗ്രാം ടെസ്റ്റ് നടത്തുേമ്പാൾ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ കൃത്യമായ സ്ക്രീനിങ് നടക്കാത്ത അവസ്ഥക്ക് സാധ്യതയുണ്ട്.
4. സ്തനത്തിലെ മുഴ, തടിപ്പ് എന്നിവ കാൻസർ ആയിരിക്കുമോ?
സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന കാൻസറാണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ. സ്തനത്തിലുണ്ടാകുന്ന മിക്ക മുഴകളും തടിപ്പും സാധാരണഗതിയിൽ കാൻസർ ആകില്ല. ഇത്തരത്തിലുള്ള 80 ശതമാനം മുഴകളും പ്രശ്നമല്ല. എന്നാൽ, വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
5. കാപ്പി കൂടുതലായി കുടിക്കുന്നത് അർബുദ സാധ്യത കൂട്ടുമോ?
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ സ്തനത്തിെൻറ ആരോഗ്യത്തിന് ദോഷകരമല്ല. എന്നാൽ, കാപ്പി കൂടുതൽ കുടിക്കുന്നത് നല്ലതല്ല.
6. സ്തനാർബുദം കണ്ടെത്തിയാൽ സ്തനം പൂർണമായി മുറിച്ചുകളയേണ്ടിവരുമോ?
-സ്തനാർബുദമുള്ള എല്ലാവർക്കും സ്തനം മുറിച്ചുകളയുന്ന ശസ്ത്രക്രിയ നടത്താറില്ല. വിവിധതരം സ്തനാർബുദങ്ങളാണുള്ളത്. സ്തനത്തിന് മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ശസ്ത്രക്രിയകൾ ഉണ്ട്. ഇത് സ്തനത്തിലുള്ള ട്യൂമറിെൻറ വളർച്ച നോക്കിയാണ് തീരുമാനിക്കുക. രോഗത്തിെൻറ തുടക്കഘട്ടത്തിലുള്ള സ്ത്രീകൾക്ക് ശസ്ത്രക്രിയയിലൂടെ ട്യൂമർ മാത്രം എടുത്തുകളയുകയാണ് ചെയ്യുക. അല്ലെങ്കിൽ ഭാഗികമായി സ്തനം ഒഴിവാക്കൽ നടത്തും.
7.കൃത്രിമമായി സ്തനം െവച്ചുപിടിപ്പിക്കുന്നത് സ്തനാർബുദത്തിന്
കാരണമാകുമോ?
കാൻസറും ഇതും തമ്മിൽ ബന്ധമില്ല
8. സ്തനാർബുദം പകരുന്ന
രോഗമാണോ?
ഇത് ശരിയല്ല. സ്തനാർബുദം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരില്ല.
9. പുഷ്അപ് ബ്രാകൾ ധരിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമോ?
ഇത്തരം അടിവസ്ത്രം ധരിക്കുന്നത് രോഗത്തിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവില്ല.
10. ചെറിയ സ്തനം ഉള്ളവർക്ക്
കാൻസർ പിടിപെടില്ല?
സ്തനത്തിെൻറ വലുപ്പവും സ്തനാർബുദവുമായി ഒരു ബന്ധവുമില്ല. ഏതു വലുപ്പത്തിലുള്ള സ്തനമുള്ളവർക്കും അർബുദം വരാം. ഇതിനുള്ള സാധ്യത എല്ലാവരിലും ഒരുപോലെയാണ്.
11 കൃത്രിമമായി സ്തനം െവച്ചവർക്ക്
മാമോഗ്രാമിലൂടെ സ്തനാർബുദ
പരിശോധന നടത്താനാകുമോ?
ഇത്തരക്കാർക്കും മാമോഗ്രാം ടെസ്റ്റ് നടത്താം. എന്നാൽ ഇത്തരം സ്ത്രീകൾ ഇക്കാര്യം പരിശോധന നടത്തുന്നതിന് മുമ്പ് ക്ലിനിക് അധികൃതരോട് പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.