ലുലുവിൽ ബ്രിട്ടീഷ് ഭക്ഷ്യമേള
text_fieldsദോഹ: ബ്രിട്ടീഷ് ഭക്ഷ്യ വൈവിധ്യങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ‘ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവൽ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ഭക്ഷണ രീതികൾ പരിചയപ്പെടുത്തുന്നതും ഏറ്റവും ഗുണമേന്മയുള്ള ഉൽപനങ്ങളുമായാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ മുഴുവൻ കേന്ദ്രങ്ങളിലുമായി ബ്രിട്ടീഷ് ഫുഡ് വീക്ക് ആരംഭിച്ചത്.
പേൾ ഖത്തറിലെ ജിയാർഡിനോ ലുലു മാളിൽ ഖത്തറിലെ ബ്രിട്ടീഷ് അംബാസഡർ ജോൺ വിൽക്സ് മേള ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, മുതിർന്ന ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥർ, ഖത്തർ ബ്രിട്ടിഷ് ബിസിനസ് ഫോറം അംഗങ്ങൾ, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ, ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുശട പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മേള ബുധനാഴ്ച സമാപിക്കും.
ബ്രിട്ടനിൽ നിന്നും ഇറക്കു മതി ചെയ്തത വിവിധ തരം ഉൽപന്നങ്ങളാണ് മേളയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ലുലു സ്റ്റോറുകളിലും ഓൺ ലൈൻ വഴിയും ആകർഷകമായ വിലയിൽ ഇവ ലഭിക്കും.
എല്ലാ വർഷങ്ങവും ലുലു ഹൈപ്പർമാർക്കറ്റുകളിൽ നടക്കുന്ന ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റ്, മുന്തിയ തരം ബ്രിട്ടീഷ് ഉൽപന്നങ്ങൾ സ്വന്തമാക്കാനും അറിയാനും ഖത്തറിലെ ഉപഭോക്താക്കൾക്കുള്ള മികച്ച അവസരമാണെന്ന് അംബാസഡർ പറഞ്ഞു. ബ്രിട്ടനിൽ നിന്നുള്ള വലിയ വിഭാഗം ഭക്ഷ്യോൽപാദകർക്കും വിപണനക്കാർക്കും ഖത്തറിലെ ഉപഭോക്താകളിലെത്താനും കഴിയും.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ബ്രിട്ടീഷ് ഉൽപന്നങ്ങൾ ലുലു ഗ്രൂപ്പ് വഴിയാണ് വിൽപന നടത്തുന്നത്. കഴിഞ്ഞ 18 വർഷമായി ലുലുവിനു കീഴിൽ ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവൽ നടത്തുന്നതായി ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഇത്തവണ കൂടുതൽ പുതുമയുള്ള ഉൽപന്നങ്ങൾ മേളയുടെ ഭാഗമാക്കിയിട്ടുണ്ടു.
20 ദശലക്ഷം പൗണ്ടിൽ തുടങ്ങിയ ഇറക്കുമതി നിലവിൽ 80 ദശലക്ഷം പൗണ്ടിലെത്തിയത് ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ ആവശ്യക്കാർ വർധിച്ചതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനും ജി.സി.സി രാജ്യങ്ങളും തമ്മിലെ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവെക്കുന്നതോടെ ഭക്ഷ്യ ഇറക്കുമതി വർധിക്കുമെന്നും വിശദീകരിച്ചു.
ഇത്തവണ 25 ബ്രിട്ടീഷ് കമ്പനികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായത്. ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി കിങ്സ് ദോഹ കോളജ് വിദ്യാർഥികളുടെ സംഗീത പരിപാടിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.