അഫ്ഗാൻ ക്യാമ്പ് സന്ദർശിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി
text_fieldsദോഹ: അഫ്ഗാനിൽനിന്ന് ഒഴിപ്പിച്ചവർക്കായി ഖത്തർ ഒരുക്കിയ അഭയകേന്ദ്രത്തിൽ അപ്രതീക്ഷിത അതിഥിയായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് എത്തി. വ്യാഴാഴ്ച ഖത്തർ സന്ദർശനത്തിനെത്തിയ റാബ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിനൊപ്പം അഫ്ഗാൻ പൗരന്മാരെ കാണാനെത്തിയത്. വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽകാതിറും അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ മന്ത്രാലയം ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
ലോകകപ്പിനായി ഒരുക്കിയ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഖത്തർ അഫ്ഗാൻ പൗരന്മാർക്ക് താമസമൊരുക്കിയത്.
ഇവർക്കുള്ള സൗകര്യങ്ങൾ അറിയാനും വിലയിരുത്താനുമായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം. വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വിനോദം തുടങ്ങി എല്ലാ സൗകര്യങ്ങളുമൊരുക്കിയതിനെ ഡൊമിനിക് റാബ് പ്രശംസിച്ചു. ലൂൽവ അൽ കാതിറിെൻറ നേതൃത്വത്തിലുള്ള സംഘം ക്യാമ്പിെൻറ പ്രവർത്തനം വിശദീകരിച്ചു.
അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് പോകാനായി അഫ്ഗാൻ വിട്ടവർ ഇടത്താവളമായാണ് ഖത്തറിൽ തങ്ങുന്നത്. ഖത്തറിെൻറ നേതൃത്വത്തിൽ തന്നെ ഇവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.