ബ്രൂണോ അൽ സദ്ദ് പരിശീലകൻ
text_fieldsബ്രൂണോ ഫിൻഹിയേറോ
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിലെ കരുത്തരായ ക്ലബ് അൽ സദ്ദിന്റെ പുതിയ പരിശീലകനായി ബ്രൂണോ ഫിൻഹിയേറോ ചുമതലയേറ്റു. ഓസ്ട്രിയയിൽ പരിശീലനം നടത്തുന്ന ടീമിനൊപ്പം കഴിഞ്ഞ ദിവസം ഇദ്ദേഹം ചേർന്ന് പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിച്ചു.
കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സ്പാനിഷുകാരൻ യുവാൻമ ലില്ലോയുടെ പകരക്കാരനായാണ് പോർചുഗീസുകാരനും ഖത്തർ ദേശീയ ടീം ഇടക്കാല പരിശീലകനുമായിരുന്ന ബ്രൂണോ ചുമതലയേറ്റത്. ഖത്തർ അണ്ടർ 23 ടീമിന്റെ പരിശീലകൻ കൂടിയായിരുന്നു ഇദ്ദേഹം. 2022 ജൂണിൽ ഹാവി ഗാർഷ്യക്കു പകരക്കാരനായി അൽ സദ്ദിലെത്തിയ ലില്ലോ അടിയന്തര സാഹചര്യങ്ങളാൽ ക്ലബ് വിട്ടതോടെയാണ് ബ്രൂണോയെ നിയമിച്ചത്.
അടിയന്തര കാരണങ്ങളാലാണ് ലില്ലോ ക്ലബ് വിടുന്നതെന്നും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചതായും അൽ സദ്ദ് മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ജൂലൈ ഒന്നു മുതൽ ഓസ്ട്രിയയിൽ പരിശീലനം ആരംഭിച്ച അൽ സദ്ദ് ശനിയാഴ്ച ഖത്തറിൽ മടങ്ങിയെത്തും. ജൂലൈ 21ന് മൊറോക്കോ ക്ലബിനെതിരെ ടീമിന്റെ സന്നാഹ മത്സരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.