പ്രവാസികളെ മറന്നുള്ള ബജറ്റ് -യുവകലാസാഹിതി
text_fieldsദോഹ: സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ പ്രവാസികളെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ ബജറ്റിനെന്ന് യുവകലാസാഹിതി ഖത്തർ. ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല. കോർപറേറ്റുകളെ സംതൃപ്തപ്പെടുത്തുന്നതും അതുവഴി സര്‍ക്കാര്‍ താല്പര്യങ്ങള് സംരക്ഷിക്കുന്നതും പോഷിപ്പിക്കുന്നതാണ് ബജറ്റ് എന്നും ആരോപിച്ചു.
പ്രവാസി ഭാരതീയ സമ്മേളനത്തിൽ നൽകിയത് മോഹന വാഗ്ദാനങ്ങൾ മാത്രമായിരുന്നെന്ന തിരിച്ചറിവ് പ്രവാസികളിൽ വേദന ഉളവാക്കി. വിലക്കയറ്റം തടയാൻ വിപണികളിൽ ഇടപെടാതെ അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തട്ടിക്കൂട്ടിയ ബജറ്റാണിതെന്നും യുവകലാസാഹിതി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.