ബജറ്റുകളിൽ പ്രവാസിപുനരധിവാസം ഗൗരവമായി പരിഗണിച്ചില്ല –കൾച്ചറൽ ഫോറം
text_fieldsദോഹ: 2019–2020 സാമ്പത്തിക വർഷത്തിലേക്ക് കേന്ദ്ര–കേരള സർക്കാർ പ്രഖ്യാപിച്ച ബജറ്റ് പ്രവാസികളുടെ പുനരധിവാസമെന്ന അടിസ്ഥാന പ്രശ്നത്തെ ഗൗരവത്തിലെടുത്തില്ലെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
രാജ്യത്തിെൻറ സമ്പദ്ഘടനയെ താങ്ങി നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് ഇന്ത്യൻ പ്രവാസികൾ. ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് വൻതോതിൽ തിരിച്ചെത്തുകയാണ്.
ഇവരെ പുനരധിവസിപ്പിക്കാൻ കേന്ദ്ര–കേരള സർക്കാറുകൾ വലിയ ഒരു തുക ബജറ്റിൽ ഉൾപ്പെടുത്തണമായിരുന്നു. ലക്ഷക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ഒരു വർഷം കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടും പ്രവാസി ക്ഷേമത്തിനായുള്ള ബജറ്റ് വിഹിതം ഒരു കോടിയാണ് വർധിപ്പിച്ചത്. കഴിഞ്ഞ കേരള ബജറ്റിൽ നീക്കിവെച്ച തുക കൊണ്ട് വളരെ പരിമിതമായ ആളുകളെയാണ് സഹായിക്കാനായത്. ഈ യാഥാർത്ഥ്യം ഉൾകൊണ്ട് പ്രവാസി പുനരധിവാസത്തിനുള്ള ബജറ്റ് വിഹിതം വൻതോതിൽ വർധിപ്പിക്കണം.
പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള സർക്കാറിെൻറ ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.