ദോഹയിലെ കെട്ടിടദുരന്തം: രണ്ടു സ്ത്രീകളെ പുറത്തെത്തിച്ച് രക്ഷാസംഘം
text_fieldsദോഹ: ബുധനാഴ്ച രാവിലെ ദോഹ അൽ മൻസൂറയിലെ ബിൻ ദിർഹമിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ടു സ്ത്രീകളെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു.
രാവിലെ തകർന്നുവീണ നാലുനില കെട്ടിടത്തിൽനിന്ന് ബുധനാഴ്ച വൈകീട്ടോടെയാണ് രണ്ടു പേരെ പുറത്തെത്തിച്ചത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ‘ബിന്‍ ദര്‍ഹം പ്രദേശത്തെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തിരച്ചിലിനിടയിൽ സുരക്ഷാസംഘം രണ്ടു സ്ത്രീകളെ ജീവനോടെ പുറത്തെത്തിച്ചു. ഇരുവരെയും ആവശ്യമായ വൈദ്യചികിത്സക്കായി ആശുപത്രിയിലേക്കു മാറ്റി’ -മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തിൽ ഒരു മരണമാണ് സ്ഥിരീകരിച്ചത്. ഏഴു പേരെ സംഭവസമയം തന്നെ രക്ഷപ്പെടുത്തിയിരുന്നു. 12 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.
അതേസമയം, അപകടം സംഭവിക്കുമ്പോൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ക്ക് നിയോഗിതരായവര്‍ക്ക് ആവശ്യമായ അനുമതിയുണ്ടോയെന്നും ഇത് അപകടത്തിന് ഒരു കാരണമായിട്ടുണ്ടോയെന്ന് പരിശോധനവിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ്, അല്ഫാസ, ട്രാഫിക് പൊലീസ് സംഘങ്ങള്‍ ആംബുലന്‍സും മറ്റു പരിചരണ സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു. ഉന്നത സംവിധാനങ്ങളോടെയാണ് അധികൃതർ തകർന്നുവീണ നാലുനില പാർപ്പിടസമുച്ചയത്തിൽ പരിശോധനകൾ നടത്തിയത്.
തുര്‍ക്കിയയിലെ ഭൂകമ്പബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഖത്തര്‍ സുരക്ഷാസേനയിലെ സംഘങ്ങളാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നതെന്ന് ഖത്തര്‍ ഇന്റർനാഷനല്‍ സെര്‍ച്ച് ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ മുബാറക് ഷെരീദ അല്‍കഅബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.