സ്വീഡനിലെ ഖുർആൻ കത്തിക്കൽ; അപലപിച്ച് ഖത്തർ
text_fieldsദോഹ: സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ അധികൃതരുടെ അനുമതിയോടെ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തെ ശക്തമായി അപലപിച്ച് ഖത്തർ. ആഗോള തലത്തിൽ 200 കോടിയോളം വരുന്ന മുസ്ലിം സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതുമായ നടപടിയാണ് സ്വീഡനിൽ നിന്നുണ്ടായതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധ കുറിപ്പിൽ വ്യക്തമാക്കി. ബലിപെരുന്നാള്‍ ദിനത്തിലെ നടപടി അങ്ങേയറ്റം ഹീനവും പ്രകോപനപരവുമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഖുര്‍ആനിനോടുള്ള ധിക്കാരം ആവര്‍ത്തിക്കുന്നത് വിദ്വേഷത്തിനും അക്രമത്തിനും കാരണവും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കി.
മതം, വിശ്വാസം, വര്‍ഗം എന്നിവയുടെ പേരിലുള്ള എല്ലാത്തരം വിദ്വേഷപ്രചാരണങ്ങളെയും പവിത്രമായ കാര്യങ്ങളെ രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനെയും പൂര്‍ണമായും നിരസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള തലത്തില്‍ മുസ്ലിം സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്ലാംഭീതി പ്രചാരണങ്ങളും ആസൂത്രിത ആഹ്വാനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികരിക്കാന്‍ രാജ്യാന്തര സമൂഹം മുന്നോട്ടുവരണമെന്നും ഖത്തര്‍ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.