സ്കൂളിലെത്താൻ ബെസ്റ്റ് ബസാണ്
text_fieldsദോഹ: വിദ്യാർഥികളുടെ സ്കൂളുകളിലേക്കുള്ള യാത്രക്ക് സ്കൂൾ ബസുകളുടെ ഉപയോഗം നിർബന്ധമാക്കണമെന്ന് സർക്കാർ സ്കൂൾ മാനേജർമാർ ആവശ്യപ്പെട്ടു. സ്കൂളുകളുടെ പരിസരങ്ങളിലെയും റോഡുകളിലെയും ഗതാഗതക്കുരുക്ക് കുറക്കാനും വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനും സ്കൂൾ ബസുകളുടെ ഉപയോഗം സഹായകമാവുമെന്ന് പ്രാദേശിക ദിനപത്രമായ ‘അൽ റായ’യോട് വിവിധ സ്കൂൾ മേധാവികൾ ആവശ്യപ്പെട്ടു.
സ്കൂൾ പരിസരങ്ങളിലും, അതിരാവിലെയും സ്കൂൾ അടക്കുന്ന സമയങ്ങളിലും പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് വർധിക്കാൻ സ്കൂളുകളിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കാരണമാകുന്നു. ഈ സാഹചര്യത്തിൽ സ്കൂൾ ബസുകൾ നിർബന്ധമാക്കണമെന്നാണ് ആവശ്യം.
രാജ്യത്തെ സർക്കാർ സ്കൂളുകളിൽ സ്കൂൾ ബസുകൾ ഉപയോഗിക്കുന്ന വിദ്യാർഥികൾ 45 ശതമാനത്തിനടുത്താണെന്നും 55 ശതമാനത്തിലധികം പേരും സ്വകാര്യ വാഹനങ്ങളിലാണ് എത്തുന്നതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിഒരു സ്കൂളിലെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് അതിരാവിലെയും സ്കൂൾ വിടുന്ന സമയങ്ങളിലും ഒരേസമയം അഞ്ഞൂറിലധികം കാറുകളാണ് സ്കൂൾ പരിസരത്തെത്തുന്നത് ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും അവർ പറഞ്ഞു.
ബസുകളുടെ ഉപയോഗം നിർബന്ധമാവുന്നതിലൂടെ സ്കൂൾ പരിസരത്തെ ഗതാഗതക്കുരുക്ക് കുറക്കാനും വിദ്യാർഥികൾക്ക് സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനും കഴിയും അവർ പറഞ്ഞു.
രക്ഷിതാക്കളുടെ യാത്രാഭാരം ഒഴിവാക്കാനും, ഒന്നിലധികം ഡ്രൈവർമാരെ നിയമിക്കുന്നത് വഴി അധിക ചെലവ് കുറക്കാനും കഴിയുമെന്നും വ്യക്തമാക്കി.
ഖത്തരി വിദ്യാർഥികൾക്കും ജി.സി.സി പൗരന്മാരുടെ കുട്ടികൾക്കും സ്കൂൾ ബസ് സേവനം സൗജന്യമാണ്. ഉയർന്ന സുരക്ഷയാണ് ബസുകളിലുള്ളത്. എല്ലാ സമയവും സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിലാണെന്നും അധികൃതർ പറഞ്ഞു.
പ്രവാസി വിദ്യാർഥികൾക്കായി 220 റിയാലാണ് സ്കൂൾ ബസ് ഉപയോഗത്തിന് ഓരോ ടേമിലും നിശ്ചയിച്ചിരിക്കുന്നത്. ഇത് സ്വകാര്യ വാഹന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. സ്കൂൾ ബസുകൾ ഉപയോഗിക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം ഗതാഗതഫീസ് ഇനത്തിൽ 78 ശതമാനം കുറവ് വരുത്തിയതായും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.