Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനൂറു ശതമാനം...

നൂറു ശതമാനം വൈദ്യുതിയിലോടാൻ ബസുകൾ

text_fields
bookmark_border
bus
cancel

ദോ​ഹ: 2030ഓ​ടെ രാ​ജ്യ​ത്തി​ന്റെ പൊ​തു​ഗ​താ​ഗ​ത ബ​സ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നൂ​റു​ശ​ത​മാ​ന​വും വൈ​ദ്യു​തി ബ​സു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് മ​ന്ത്രാ​ല​യ​മെ​ന്നും, നി​ല​വി​ൽ 70 ശ​ത​മാ​നം ബ​സു​ക​ളും വൈ​ദ്യു​തീ​ക​രി​ച്ച​താ​യും ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ലൈ​സ​ൻ​സി​ങ് വി​ഭാ​ഗം മേ​ധാ​വി ഹ​മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു.

ഊ​ർ​ജ​വും ഇ​ന്ധ​ന​വും ലാ​ഭി​ക്കു​ക, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ക, ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഹ​മ​ദ് അ​ൽ മ​ർ​റി കൂ​ട്ടി​ച്ചേ​ർ​ത്തു.​ദോ​ഹ എ​ക്‌​സ്‌​പോ​യി​ൽ ബി​സി​ന​സ് ക്ലാ​സ് അ​ഡ്വ​ർ​ടൈ​സി​ങ് ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ​താ​ഗ​ത​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​ൻ വ​ലി​യ ശ്ര​മ​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ൽ മ​ർ​റി പ​റ​ഞ്ഞു. രാ​ജ്യം ആ​ഗോ​ള ഗ​താ​ഗ​ത​മേ​ഖ​ല​യു​ടെ ഭൂ​പ​ട​ത്തി​ൽ മു​ൻ​നി​ര സ്ഥാ​നം നേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും പ​ര​സ്പ​ര ബ​ന്ധി​ത​വും സു​സ്ഥി​ര​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ ഖ​ത്ത​റി​ലെ പ​രി​സ്ഥി​തി സു​സ്ഥി​ര​ത, നേ​ട്ട​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​റി​ന്റെ ദേ​ശീ​യ ത​ന്ത്രം, സു​സ്ഥി​ര ന​ഗ​ര​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന വി​ക​സ​നം, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും പ​ങ്കാ​ളി​ക​ളു​ടെ​യും ശ്ര​മ​ങ്ങ​ൾ എ​ന്നി​വ പ്ര​തി​പാ​ദി​ക്കു​ന്ന​താ​ണ് പു​സ്ത​കം.

പാ​രി​സ്ഥി​തി​ക, സു​സ്ഥി​ര​ത​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​രം സൗ​ക​ര്യ​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കു​ന്ന​തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​ലും മു​ൻ​പ​ന്തി​യി​ലെ​ത്തി​യ ക​മ്പ​നി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ ബ​ർ​വ റി​യ​ൽ എ​സ്റ്റേ​റ്റ്, കു​ടും​ബ ക​മ്പ​നി​ക്ക് അ​ൽ ഫ​ർ​ദാ​ൻ ഗ്രൂ​പ്, മി​ക​ച്ച ഹ​രി​ത സം​രം​ഭ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​ബ്ദു​ൽ ഗ​നി മോ​ട്ടോ​ർ​സ്, സ​മു​ദ്ര ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ മി​ക​ച്ച ക​മ്പ​നി​യാ​യി മ​വാ​നി ഖ​ത്ത​ർ, മി​ക​ച്ച റീ​സൈ​ക്ലി​ങ് പ്രോ​ഗ്രാ​മി​നു​ള്ള അ​വാ​ർ​ഡ് സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus ServiceElectric BusQatar News
News Summary - Buses to be 100% electrified
Next Story