പ്രവാസത്തിൽ വിജയംവരിച്ച സംരംഭകർക്ക് ബിസിനസ് എക്സലൻസ് പുരസ്കാരം
text_fieldsദോഹ: കേരളത്തിൽനിന്ന് ഖത്തറിലെത്തി, വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രവാസി സംരംഭകർക്ക് ആദരവുമായി കേരള എന്റർപ്രണേഴ്സ് ക്ലബ്. മൈക്രോ, സ്മാൾ, മീഡിയം വിഭാഗങ്ങളിലായി വിവിധ മേഖലകളിൽ വിജയംവരിച്ച പ്രവാസി സംരംഭകർക്ക് ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിക്കുമെന്ന് കെ.ഇ.സി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബിസിനസിലെ നൂതന ആശയങ്ങള്‍, ആരോഗ്യകരമായ വളര്‍ച്ച, ആസൂത്രണത്തിലെ മികവ്, തൊഴില്‍ലഭ്യത, സാമ്പത്തിക വളര്‍ച്ച, കോവിഡ് പ്രതിസന്ധി നാളുകളിലെ അതിജീവനം തുടങ്ങിയ കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്ന സംരംഭകരെയാണ് അവാര്‍ഡിന് പരിഗണിക്കുക.
ഭക്ഷ്യ, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ഗതാഗതം, ഓട്ടോമൊബൈല്‍, ഗാര്‍മെന്റ്സ് ആൻഡ് ഫൂട്ട് വെയര്‍, ഹെല്‍ത്ത് ആൻഡ് വെല്‍നെസ്, ലോജിസ്റ്റിക്സ്, ഐ.ടി, മീഡിയ, കായികം തുടങ്ങിയ 14 മേഖലകളിലെ ബിസിനസ് നടത്തുന്നവരില്‍നിന്ന് നോമിനേഷനിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക. സെപ്റ്റംബര്‍ 20വരെയാണ് അവാര്‍ഡിന് നോമിനേഷന് സമര്‍പ്പിക്കാനാവുക. www.kecqa.com വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 77431473 എന്ന നമ്പറില്‍ ബന്ധപ്പെടണം.
കേരളത്തിലെ വ്യവസായ വകുപ്പ്, സ്റ്റാര്‍ട്ടപ്പ് മിഷന് തുടങ്ങിയവയിലെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറിയായിരിക്കും അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക. ഒക്ടോബര്‍ ആദ്യവാരം ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അവാര്‍ഡ് വിതരണത്തോടനുബന്ധിച്ച് ഖത്തറിലെ ചെറുകിട സംരംഭകരുടെ സംഗമവും കലാവിരുന്നും അരങ്ങേറും. പരിപാടിയില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതിനിധികൾ, കേരളത്തിൽനിന്നുള്ള മന്ത്രിമാർ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. പരിപാടിക്ക് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വാര്‍ത്തസമ്മേളനത്തില്‍ കെ.ഇ.സി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ചിറക്കല്‍, വൈസ് ചെയര്മാന് മജീദലി, ജനറല്‍ സെക്രട്ടറി ഹാനി മങ്ങാട്ടില്‍, ക്യു.എഫ്.എം എം.ഡി അന്‍വര്‍ ഹുസൈന്, പ്രോഗ്രാം കണ്‍വീനര്‍ അഹമ്മദ് ഷാഫി, ട്രഷറർ അഷർ അലി. പി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.