2022ഓടെ എട്ട് സർക്കാർ സ്കൂളുകൾ കൂടി വരുന്നു
text_fieldsദോഹ: രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ എട്ട് സ്കൂളുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ പൊതു മരാമത്ത് വകുപ്പ് അശ്ഗാലും ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിെൻറ ദാർ അൽ ഉലൂം റിയൽ എസ്റ്റേറ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഖത്തർ സ്കൂൾ ഡെവലപ്മെൻറ് േപ്രാഗ്രാമിെൻറ ഭാഗമായാണ് പദ്ധതി.
മന്ത്രിമാരും അശ്ഗാൽ, ബർവ റിയൽ എസ്റ്റേറ്റ് കമ്പനി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് എട്ട് സ്കൂളുകളുടെ നിർമാണം. പദ്ധതി സംബന്ധിച്ചുള്ള പ്രത്യേക പ്രസേൻറഷനും ചടങ്ങിൽ പ്രദർശിപ്പിച്ചു.
കരാർ പ്രകാരം ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിെൻറ സഹോദര സ്ഥാപനമായ ദാർ അൽ ഉലൂം റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് കമ്പനിയാണ് സ്കൂളുകളുടെ നിർമാണവും 25 വർഷത്തേക്കുള്ള അറ്റകുറ്റപ്പണിയും ഓപറേഷൻ സർവിസും നിർവഹിക്കുക.അൽ വക്റ, വുകൈർ,അൽഖീസ, റൗദത് അൽ ഹമാം, ഉം സലാൽ മുഹമ്മദ്, ബു ഫസീല, റൗദത് അൽ നൈസാർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ നിർമിക്കുന്നത്. 2022ഓടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.