ലോകകപ്പ് എൻട്രി വിസ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം
text_fieldsദോഹ: വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം തയാറാക്കിയ എന്‍ട്രി വിസകള്‍ സംബന്ധിച്ച് കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദീവാനില്‍ ചേര്‍ന്ന യോഗമാണ് ലോകകപ്പ് കാലത്തെ എൻട്രി വിസ സംബന്ധിച്ച് അംഗീകാരം നൽകിയത്.
ഇതിനുപുറമെ, സ്വദേശി ഉൽപന്നമുദ്ര സംബന്ധിച്ച ലൈസൻസിങ്ങിനും പ്രാബല്യത്തിൽ വരുത്തുന്നത് സംബന്ധിച്ചുമുള്ള രണ്ടു കരട് നിർദേശങ്ങൾക്കുകൂടി മന്ത്രിസഭ അനുവാദം നൽകി. സർക്കാറിന്‍റെ ആവശ്യങ്ങൾക്കും സംഭരണത്തിലും സ്വദേശി ഉൽപന്നങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നതിനും മറ്റ് ഉൽപന്നങ്ങളുമായി സ്വദേശി ഉൽപന്നങ്ങളെ വേർതിരിച്ചറിയുന്നതിനും നിർദേശവുമായാണ് കരട് നിയമം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.