ഗ്രാൻഡ് ഹൈപർമാർക്കറ്റിൽ കേക്ക് മിക്സിങ്
text_fieldsദോഹ: ക്രിസ്മസിനെ വരവേൽകാനായി ഗ്രാൻഡ് ഹൈപർമാർക്കറ്റിൽ കേക്ക് മിക്സിങ് ആരംഭിച്ചു. ക്രിസ്മസിനു മുന്നോടിയായി പാചകപ്പുരയിൽ കേക്കുകൾ പിറവിയെടുക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിെൻറയും കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്. ഗ്രാൻഡ് ഹൈപർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈറിലെ ഗ്രാൻഡ് ഫ്രഷ് ബേക്കറിയിൽ 2000 കിലോ കേക്കുകൾക്കുള്ള മിക്സിങ് നടത്തി .
ഉണക്ക മുന്തിരി, ഈത്തപ്പഴം, ചെറി, പപ്പായ, അണ്ടിപ്പരിപ്പ്, ഇഞ്ചി തൊലി , ഗരംമസാല, പഞ്ചസാര, ഓറഞ്ച്, ലെമൺ, എസെൻസ് തുടങ്ങിയ വിഭവങ്ങൾ ചേർത്താണ് കേക്ക് മിക്സിങ് ഉൾപ്പെടുത്തിയത്. ഗ്രാൻഡ് ഹൈപർമാർക്കറ്റ് ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, മാൾ മാനേജർ മാജിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്സിങ്. ക്രിസ്മസിനോടനുബന്ധിച്ച് ക്രിസ്മസ് ട്രീ, അലങ്കാര ലൈറ്റുകൾ, നക്ഷത്രങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവ ഉപഭോക്താക്കൾക്കായി ഒരുക്കിയതായി ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.