ദോഹയിലെ പോസ്റ്റ് ഓഫിസ് പ്ലാസ വിളിക്കുന്നു, സഞ്ചാരികളെ വരൂ...
text_fieldsദോഹ: ഖത്തറിെൻറ പോസ്റ്റൽ സ്റ്റാമ്പുകളിൽനിന്നും പ്രചോദനമുൾക്കൊണ്ട് നിർമിക്കുന്ന പോസ്റ്റ് ഓഫിസ് പ്ലാസ രാജ്യത്തെ പ്രധാന വിനോദ കേന്ദ്രമായി മാറുന്നു. ഖത്തർ പോസ്റ്റിെൻറ ആസ്ഥാന കെട്ടിടവുമായി ചേർന്ന് നിർമിക്കുന്നതിനാൽ രാജ്യതലസ്ഥാനത്തിെൻറ കണ്ണായ പ്രദേശത്തു തന്നെയാണ് പുതിയ വിനോദ കേന്ദ്രം ഉയർന്നുവരുന്നത്. പ്രദേശവാസികൾക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും ഒഴിവുവേള ചെലവഴിക്കുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള പോസ്റ്റ് ഓഫിസ് സ്ക്വയർ പദ്ധതി നിർമാണം 2019 ആഗസ്റ്റിലാണ് ആരംഭിച്ചതെന്ന് റോഡ് സൗന്ദര്യവത്കരണ മേൽനോട്ട സമിതിയിലെ പ്രോജക്ട് ഡിസൈൻ മാനേജർ എഞ്ചി.
മർയം അൽ കുവാരി പറഞ്ഞു. മൂന്നു പോസ്റ്റൽ സ്റ്റാമ്പുകളുടെ മാതൃകകൾ ബന്ധിപ്പിച്ച് നിർമിക്കുന്ന പ്ലാസയിൽ പരിപാടികളും മേളകളും സംഘടിപ്പിക്കാൻ പാകത്തിലുള്ള തുറസ്സായ സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. കോർണിഷ് മെേട്രാ സ്റ്റേഷൻ, ദോഹ കോർണിഷ് എന്നിവയും പ്ലാസക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
14,400 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള തുറസ്സായ പുൽത്തകിടി പാകിയ ഭാഗം തന്നെയാണ് പ്ലാസയുടെ മനോഹാരിത വർധിപ്പിക്കുന്നത്. ഇതിനു പുറമെ, 200 തണൽ മരങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ഒഴിവ് സമയം ചെലവഴിക്കാനും കായിക വ്യായാമങ്ങൾ ചെയ്യാനുമുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.
450 മീറ്റർ ജോഗിങ് ട്രാക്ക്, 500 മീറ്റർ സൈക്കിൾ പാത, നടപ്പാത എന്നിവയും അധികൃതർ പ്ലാസയിൽ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷി സൗഹൃദ പദ്ധതി കൂടിയായാണ് പ്ലാസ നിർമിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് പാർക്കിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേക റാമ്പുകളും പ്ലാസയോട് ബന്ധിപ്പിച്ച പാർക്കിങ്ങുകളും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.