കാമറകളുണ്ട്, സൂക്ഷിക്കുക; പിടി വീഴും
text_fieldsദോഹ: ൈഡ്രവിങ്ങിനിടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാൽ 500 റിയാൽ പിഴ ചുമത്തുമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റിന്‍റെ മുന്നറിയിപ്പ്. മൊബൈൽ ഫോണിന് പുറമെ മറ്റേതെങ്കിലും ഉപകരണം പ്രവർത്തിപ്പിച്ചാലും അല്ലെങ്കിൽ സ്ക്രീനിലെ ദൃശ്യങ്ങളിൽ ശ്രദ്ധ നൽകിയാലും ഇതേ നിയമലംഘനത്തിന്റെ പരിധിയിൽ പെടുമെന്നും 500 റിയാൽ പിഴ ചുമത്തപ്പെടുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പിഴ ചുമത്തപ്പെട്ട ഗതാഗത നിയമലംഘനങ്ങളിലധികവും കാമറകളാലോ റഡാറുകൾ വഴിയോ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും ദോഹയുടെ ഭൂരിഭാഗം മേഖലകളിലും അത്യാധുനിക നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായും ലെഫ്റ്റനൻറ് ജാസിം അൽ അൻസാരി പറഞ്ഞു. ൈഡ്രവർമാർക്ക് സംഭവിക്കുന്ന പൊതു ഗതാഗത പ്രശ്നങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ൈഡ്രവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. 80 മുതൽ 90 ശതമാനം അപകടങ്ങൾക്കും പിന്നിൽ മൊബൈൽ ഉപയോഗമാണ്. ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് വിഭാഗം സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ജാസിം അൽ അൻസാരി. ചെറിയ അപകടങ്ങൾ സംഭവിച്ചാലുടൻ വാഹനം സംഭവസ്ഥലത്തുനിന്നും നീക്കണം. റോഡിൽ തടസ്സം സൃഷ്ടിക്കരുത്. മറ്റു വാഹനങ്ങളുടെ നീക്കം തടസ്സപ്പെടുത്തി അപകടത്തിൽപെട്ട വാഹനം നീക്കം ചെയ്യാതിരുന്നാൽ 1000 റിയാൽ പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വലിയ അപകടങ്ങൾ സംഭവിച്ചാൽ പൊലീസ് വാഹനം വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വലതുവശത്തുകൂടി വാഹനം ഓവർടേക്ക് ചെയ്താൽ 1000 റിയാൽ പിഴയും വാഹനം ഒരാഴ്ചത്തേക്ക് തടഞ്ഞുവെക്കുകയുമാണ് ശിക്ഷ. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 500 റിയാലാണ് പിഴ. ഭിന്നശേഷിക്കാർക്ക് മാത്രമായുള്ള പാർക്കിങ് സ്ലോട്ടുകളിൽ പാർക്ക് ചെയ്താൽ 1000 റിയാൽ പിഴയോടൊപ്പം ൈഡ്രവറുടെ പോയൻറ് സ്കെയിലിൽനിന്നും മൂന്നു പോയൻറ് കുറക്കുകയും ചെയ്യും. ഗതാഗതനിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുത്. കാൽനടയാത്രക്കാർ അവർക്ക് അനുവദിച്ച ഭാഗത്തുകൂടി മാത്രമേ റോഡ് മുറിച്ചുകടക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ 200 റിയാൽ പിഴ അടക്കേണ്ടിവരുമെന്നും ലെഫ്. അൽ അൻസാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.