Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​ണു​പ്പെ​ത്തി; ഇ​നി...

ത​ണു​പ്പെ​ത്തി; ഇ​നി ക്യാ​മ്പി​ങ് ഒ​രു​ക്കം

text_fields
bookmark_border
ത​ണു​പ്പെ​ത്തി; ഇ​നി ക്യാ​മ്പി​ങ് ഒ​രു​ക്കം
cancel
camera_alt

ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ണി​ന്റെ പ്ര​ഖ്യാ​പ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ചൂ​ടു​കാ​ലം മാ​റി മ​രു​ഭൂ മ​ണ്ണ് ത​ണു​ത്ത് തു​ട​ങ്ങി​യ​തോ​ടെ ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ണി​ന്റെ ത​യാ​റെ​ടു​പ്പു​ക​ളും തു​ട​ങ്ങി. 2024-2025 ക്യാ​മ്പി​ങ് സീ​സ​ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ന് ഒ​ക്ടോ​ബ​ർ 15ന് ​തു​ട​ക്കം കു​റി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​വം​ബ​ർ അ​ഞ്ചു വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. ക്യാ​മ്പി​ങ് സീ​സ​ൺ ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് 2025 ഏ​പ്രി​ൽ 30ന് ​അ​വ​സാ​നി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.പു​തി​യ ക്യാ​മ്പി​ങ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ ന​വം​ബ​ർ ആ​ദ്യ​ത്തോ​ടെ 2024-2025 ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ണ് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ് അ​ൽ ദാ​ഹി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ന​ട​ന്ന മ​ന്ത്രി​ത​ല സ​മി​തി യോ​ഗ​ത്തി​ൽ ശൈ​ത്യ​കാ​ല ക്യാ​മ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ഫീ​സ് നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര​ട് തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം വി​വി​ധ ഫീ​സു​ക​ളി​ൽ ഇ​ള​വും പ്ര​ഖ്യാ​പി​ച്ചു. ക​ര​യോ, ക​ട​ലോ, പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മോ ആ​യാ​ലും ഫീ​സ് 10,000 റി​യാ​ലി​ൽ​നി​ന്ന് 3000 ആ​യി കു​റ​ച്ചു. സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ഫീ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി അ​ഹ്മ​ദ് അ​ൽ ദാ​ഹി അ​റി​യി​ച്ചു. കൂ​ടു​ത​ൽ പേ​ർ​ക്ക് ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം.


അ​തേ​സ​മ​യം, ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യ​ത്ത് സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യി 10,000 റി​യാ​ൽ ന​ൽ​ക​ണം. ക്യാ​മ്പ് നീ​ക്കം ചെ​യ്ത് സ്ഥ​ലം നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്താ​തെ നേ​ര​ത്തെ​യു​ള്ള നി​ല​യി​ൽ തി​രി​കെ ന​ൽ​കി​യാ​ൽ ഉ​ട​ൻ ഈ ​തു​ക തി​രി​കെ ന​ൽ​കും.മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന് പു​റ​മെ ഔ​ദ്യോ​ഗി​ക ആ​പ്പാ​യ ‘ബീ​അ’ വ​ഴി​യും ര​ജി​സ്ട്രേ​ഷ​ൻ ല​ഭ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് ഖ​ത്ത​രി പൈ​തൃ​ക​ത്തി​ന്റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണെ​ന്നും പ്ര​കൃ​തി​യു​മാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. പു​റം​ലോ​കം ആ​സ്വ​ദി​ക്കാ​നു​ള്ള മാ​ർ​ഗ​ത്തി​ന് പു​റ​മെ, ഭാ​വി ത​ല​മു​റ​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി അ​വ​ബോ​ധ​വും സം​ര​ക്ഷ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​തെ​ന്നും അ​ൽ ദാ​ഹി പ​റ​ഞ്ഞു.വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റും മ​ന്ത്രാ​ല​യ​ത്തി​ലെ വി​ന്റ​ർ ക്യാ​മ്പി​ങ് അ​ഫ​യേ​ഴ്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഹ​മ​ദ് സാ​ലിം അ​ൽ നു​ഐ​മി, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സി​ലെ മീ​ഡി​യ ആ​ൻ​ഡ് പ്രി​വ​ന്റീ​വ് എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗം ഓ​ഫി​സ​ർ ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ന്റ് അ​ബ്ദു​ൽ ഹാ​ദി അ​ലി അ​ൽ മ​ർ​റി, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കി​ലെ ട്രാ​ഫി​ക് മീ​ഡി​യ ഓ​ഫി​സ​ർ ലെ​ഫ്റ്റ​ന​ന്റ് അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ൽ അ​സ്മ​ർ അ​ൽ റു​വൈ​ലി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - camping preparations started because of cold
Next Story