സി.എ.പി അംഗീകാര നിറവിൽ പി.എച്ച്.സി.സി ലാബുകൾ
text_fieldsദോഹ: ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിെല 27 ലാബുകൾക്കും കോളജ് ഓഫ് അമേരിക്കൻ പത്തോളജിസ്റ്റ്സിെൻറ അക്രഡിറ്റേഷൻ സമിതി അംഗീകാരം നൽകി.
ഈ വർഷം ഏപ്രിൽ മാസത്തിൽ സി.എ.പി അക്രഡിറ്റേഷൻ േപ്രാഗ്രാമിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് പി.എച്ച്.സി.സി ലാബുകൾക്ക് അംഗീകാരം നൽകിയത്.
ബോർഡ് സർട്ടിഫൈഡ് പത്തോളജിസ്റ്റുമാരുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് സി.എ.പി. ലാബ് അക്രഡിറ്റേഷൻ, െപ്രാഫിഷ്യൻസി ടെസ്റ്റിങ് േപ്രാഗ്രാം തുടങ്ങിയ മേഖലയിലെ മുൻനിര ദാതാവാണ് സി.എ.പി. രോഗികൾക്കും പത്തോളജിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും പത്തോളജി, ലബോറട്ടറി മെഡിസിൻ മേഖലയിൽ വിദഗ്ധോപദേശം നൽകുന്നതിലും കോളജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് മുന്നിൽ നിൽക്കുന്നു.
സി.എ.പി അംഗീകാരം ലഭിച്ചതോടെ ലോകത്തുടനീളമുള്ള സി.എ.പി അംഗീകാരം ലഭിച്ച 8000ത്തിലധികം വരുന്ന ലാബുകളുടെ എലൈറ്റ് ഗ്രൂപ്പിൽ പി.എച്ച്.സി.സി ലാബുകൾ ഇടം പിടിച്ചു.
ലബോറട്ടറി അക്രഡിറ്റേഷനിലെ ഗോൾഡ് സ്റ്റാൻഡേഡായാണ് സി.എ.പി അംഗീകാരം അറിയപ്പെടുന്നത്. ലാബുകളുടെ നടപടികളിലെ ഗുണനിലവാരം, ജീവനക്കാരുടെ യോഗ്യത, ഉപകരണങ്ങൾ, സൗകര്യങ്ങൾ, സേഫ്റ്റി േപ്രാഗ്രാം ആൻഡ് റെക്കോഡ്, ലബോറട്ടറികളുടെ ഓവറോൾ മാനേജ്മെൻറ് തുടങ്ങിയവയാണ് സി.എ.പി പരിശോധനക്ക് വിധേയമാക്കിയത്.
പി.എച്ച്.സി.സിയുടെ ഉന്നതമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് ലഭിച്ച നേട്ടമാണ് അംഗീകാരമെന്നും പി.എച്ച്.സി.സി ടീമിെൻറ കഠിനാധ്വാനവും പ്രവർത്തനങ്ങളിലെ പ്രതിബദ്ധതയുമാണ് നേട്ടത്തിന് കാരണമായതെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.