കടൽരുചി വൈവിധ്യവുമായി ‘കാരവൻ’ സീഫുഡ് റസ്റ്റാറന്റ് ദോഹയിൽ
text_fieldsദോഹ: കൊതിയൂറും മത്സ്യവിഭവങ്ങൾ തേടി ഇനി കടലോരങ്ങളിലേക്ക് യാത്രചെയ്യേണ്ട. സമുദ്ര മത്സ്യ വിഭവങ്ങളുടെ രുചികരമായ ലോകമൊരുക്കി ദോഹയിൽതന്നെ സീഫുഡ് റസ്റ്റാറന്റുമായി ‘കാരവൻ ഫിഷ്മാർക്കറ്റ്’ തയാർ.
ഖത്തറിലെ ആരോഗ്യ, റസ്റ്റാറന്റ് മേഖലയിലെ പ്രശസ്തരായ ‘കാൻ ഇന്റർനാഷനൽ’ ഗ്രൂപ്പിനു കീഴിലാണ് കടൽ വിഭവങ്ങളുടെ രുചിവൈവിധ്യവുമായി കാരവൻ ഫിഷ് മാർക്കറ്റ് ജെയ്ദ ഓവർബ്രിഡ്ജിന് അരികിൽ അൽ ഖലീജ് സ്ട്രീറ്റിൽ പ്രവർത്തനമാരംഭിക്കുന്നത്.
സെപ്റ്റംബർ 23ന് വൈകുന്നേരത്തോടെ മത്സ്യരുചിയുടെ കലവറ ഭക്ഷണ പ്രേമികൾക്കായി തുറന്നു നൽകുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ രുചി പാരമ്പര്യത്തിന്റെ അടയാളമായി പേരെടുത്ത ഇന്ത്യൻ കോഫി ഹൗസിന്റെ സഹോദര സ്ഥാപനമായാണ് ‘കാരവൻ ഫിഷ് മാർക്കറ്റ് സീഫുഡ് റസ്റ്റാറന്റ്’ തുറക്കുന്നത്.
നഗരത്തിരക്കിനിടയിൽ വിശാലമായ പാർക്കിങ് മുതൽ കടലിലെ തിരയും, കടൽ കാഴ്ചകളുമെല്ലാം അതേപടി സൃഷ്ടിച്ച പുതുമയേറിയ കടലോര അന്തരീക്ഷമാണ് ‘കാരവൻ ഫിഷ് മാർക്കറ്റ്’ ഭക്ഷണ പ്രേമികൾക്ക് വാഗ്ദാനം ചെയ്യുന്നത്.
മത്സ്യങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ആവശ്യമുള്ള രുചിക്കൂട്ടിൽ തയാറാക്കി ലൈവ് കുക്കിങ്ങിലൂടെ തീൻമേശയിലെത്തിക്കുന്ന ‘കാച്ച് ഓഫ് ദി ഡേ’ സൗകര്യവും ഒരുക്കുന്നു. ഗ്രിൽഡ് പ്ലാറ്റേഴ്സ്, സീഫുഡ് സ്പെഷാലിറ്റീസ് ഉൾപ്പെടെ വൈവിധ്യമാർന്ന കടൽ മത്സ്യവിഭവങ്ങളുടെ നിരതന്നെ ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.
പരിചയ സമ്പന്നരായ ഷെഫുമാരും, വിവിധ രാജ്യക്കാരായ ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന പാചക രീതികളും ‘കാരവന്റെ’ സവിശേഷതയാണ്. ഇതോടനുബന്ധച്ച് പാർട്ടി ഹാൾ, വലിയ ഓർഡറിൽ കാറ്ററിങ് സൗകര്യങ്ങൾ, ടേക്ക് എവേ തുടങ്ങിയവയും ലഭ്യമാണ്.
ബുക്കിങ്ങിനും അന്വേഷണങ്ങൾക്കുമായി 5117 1543 നമ്പറിൽ ബന്ധപ്പെടാം. കാരവൻ ഫിഷ് മാർക്കറ്റിലൂടെ കടലിന്റെ മാന്ത്രികത ദോഹയുടെ നഗരത്തിരക്കിലേക്ക് എത്തിക്കുകയാണെന്ന് കാൻ ഇന്റർനാഷനൽ ഗ്രൂപ് സി.ഇ.ഒ സി.കെ. നൗഷാദ് പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കാൻ ഇന്റർനാഷനൽ ഗ്രൂപ് ചീഫ് സ്ട്രാറ്റജിക് ഓഫിസർ അൽക മീര സണ്ണി, കാൻ എഫ് ആൻഡ് ബി സി.ഒ.ഒ അനൂപ് ഗോപിനാഥ്, മാനേജിങ് പാർട്ണർ മുഹമ്മദ് കുഞ്ഞി, സീഫുഡ് സ്പെഷലിസ്റ്റ് ഷെഫ് ഉനൈസ്, റസ്റ്റാറന്റ് മാനേജർ മന്നതൻ രണേന്ദ്രൻ, കസ്റ്റമർ റിലേഷൻഷിപ് മാനേജർ ജോൺ സൂസൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.