50 തികച്ച് കെയർ ആൻറ് ക്യൂവർ ഫാർമസി
text_fieldsദോഹ: ഫാർമസി മേഖലയിലെ പ്രമുഖ സാന്നിധ്യമായ 'കെയർ ആൻറ് ക്യുവർ' ഗ്രൂപ്പിൻെറ ഖത്തറിലെ 50ാമത്തെ ഫാർമസി ഔട്ലെറ്റ് നവംബർ 20 ശനിയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിലെ 45 ഫാർമസി ഒൗട്ലറ്റകളിൽ നിന്നും ഒരു ദിവസം അഞ്ച് പുതിയ ഔട്ലെറ്റുകൾ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് 50 എന്ന നാഴികക്കല്ലിലെത്തുന്നത്. ശനിയാഴ്ച വൈകുന്നേരം 5.30ന് ജെർയാൻ ജുനൈഹതിലെ അൽ മീറയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ 50ാമത് ഫാർമസി ഉദ്ഘാടനം ചെയ്യുമെന്ന് കെയർ ആൻറ് ക്യുവർ ഗ്രൂപ്പ് ചെയർമാൻ ഇ.പി അബ്ദുൽ റഹ്മാൻ അറിയിച്ചു. മറ്റു നാലു ഔട്ലറ്റുകളും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ അതേ സമയം തന്നെ ഉദ്ഘാടനം ചെയ്യപ്പെടും.
ഖത്തറിലും, മറ്റു ജി.സി.സിയിലും ഇന്ത്യയിലുമായി ആതുരസേവന മേഖലയിൽ കഴിഞ്ഞ 21 വർഷമായി സജീവ സാന്നിധ്യമാണ് കെയർ ആൻറ് ക്യുവർ ഗ്രൂപ്പ്. ഖത്തറിലെ ഫാർമസി ഒൗട്ലെറ്റുകൾ 50 തികയ്ക്കുന്നതിൻെറ ഭാഗമായി 10 ദിവസം വിവിധ ഓഫറുകൾ ഏർപ്പെടുത്തിയതായി ചെയർമാൻ അറിയിച്ചു.
തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 50 ശതമാനം മുതൽ 50 റിയാൽ വരെ വിലക്കുറവ്, തെരഞ്ഞെടുത്ത 50 ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ തുടങ്ങി നിരവധി ഓഫറുകൾ ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തറിലെ എല്ലാ ഒൗട്ലറ്റുകളിലും ലഭ്യമാവും. വരും മാസങ്ങളിൽ അഞ്ച് ഔട്ലെറ്റുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. അതിനു പുറമെ, സൗദി, യു.എ.ഇ, ഒമാൻ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും കെയർ ആൻറ് ക്യുവറിൻെറ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ഫാർമസിക്ക് പുറമെ, ട്രേഡിങ്, വിവിധ ബ്രാൻഡ് എഫ്.എം.സി.ജി മൊത്തവിതരണം, ൈഹഡ്രോളിക് ആൻറ് ഫിൽട്ടേഴ്സ്, സി.സി.ടി.വി തുടങ്ങി മേഖലകളിലും കെയർ ആൻറ് ക്യൂവർ ഗ്രൂപ്പ് സജീവമാണ്.
വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ ബന്ന ചേന്ദമംഗല്ലൂർ, ഉസാമ പി, ഫിനാൻസ് മാനേജർ നിഹാർ മോഹപത്ര, റീട്ടെയിൽ മാനേജർ മുഹമ്മദ് അൻവർ, ഫാർമ മാനേജർ മുഹമ്മദ് നഈം, കെയർകോം ജനറൽ മാനേജർ മുഹ്സിൻ മരക്കാർ, ൈഹഡ്രോകെയർ ജനറൽ മാനേജർ മുഹമ്മദ് സലീം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.