50 െൻറ ആഘോഷത്തിൽ കെയർ ആൻഡ് ക്യുവർ ഫാർമസി
text_fieldsദോഹ: ഖത്തറിലെ മെഡിക്കല്‍ ഫാര്‍മസി രംഗത്ത് രണ്ടു പതിറ്റാണ്ടിെൻറ സേവനപാരമ്പര്യമുള്ള കെയര്‍ ആൻഡ് ക്യുവര്‍ ഗ്രൂപ്പിെൻറ അമ്പതാമത് ഫാര്‍മസി ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. അഞ്ച് ഫാര്‍മസി ഔട്ട്ലറ്റുകള് ഒരുമിച്ച് തുറന്നാണ് ഗ്രൂപ് ഈ നേട്ടം കൈവരിച്ചത്. വിലക്കുറവും സമ്മാനങ്ങളുമുള്പ്പെടെ വിവിധ പ്രമോഷനുകളാണ് ആഘോഷത്തിെൻറ ഭാഗമായി ഒരുക്കിയിരിക്കുന്നത്. നവംബര്‍ 20 ശനിയാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായാണ് അഞ്ചു ഫാര്‍മസികള്‍ തുറന്നത്. ജെര്യന് ജുനെയ്ഹത് അല്‍ മീറയിലെ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്ത് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അമ്പത് ഫാര്‍മസി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. മറ്റു നാല് ഔട്ട്ലറ്റുകൾ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ മെഡ് ടെക് ചെയർമാൻ ഡോ. ഹസൻ കുഞ്ഞി, വെൽകെയർ ഗ്രൂപ് ചെയർമാൻ മുക്താർ, ഇന്ത്യൻ എംബസി അപെക്സ് ബോഡി മുൻ ഭാരവാഹി ഹസൻ ചൗെഗ്ല, ശൈഖ് അബ്ദുല്ല നാസർ ആൽഥാനി എന്നിവർ ഉദ്ഘാനം നിർവഹിച്ചു. ഗ്രൂപ് ചെയര്മാന് ഇ.പി. അബ്ദുറഹ്മാൻ, ബന്ന ചേന്ദമംഗലൂര്‍, ഉസാമ പി, നിഹാര്‍ മോഹപത്ര, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് നഈം, മുഹ്സിന് മരക്കാര്‍, മുഹമ്മദ് സലീം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ സംബന്ധിച്ചു.
ഖത്തറിലെ മുഴുവന്‍ കെയര്‍ ആന്‍ഡ് ക്യുവർ ഫാര്‍മസികളിലും ഇതോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രമോഷനുകളും ആരംഭിച്ചു. വിവിധ ഉൽപന്നങ്ങൾക്ക് അമ്പത് റിയാല്‍ മുതല്‍ അമ്പതു ശതമാനം വരെ വിലക്കുറവ്, തെരഞ്ഞെടുക്കുന്ന അമ്പതു പേര്‍ക്ക് ആകർഷകമായ സമ്മാനങ്ങൾ തുടങ്ങി ഓഫറുകള്‍ നവംബര്‍ 20 മുതൽ 10 ദിവസത്തേക്ക് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.