കെയർ ദോഹ കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു
text_fieldsദോഹ: യൂത്ത് ഫോറം ഖത്തർ കരിയർ സഹായ വിഭാഗമായ ‘കെയർ ദോഹ’ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് മികച്ച ബയോഡേറ്റ തയാറാക്കുന്നതിന് ഊന്നൽ നൽകി കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു. ഓൾഡ് എയർപോർട്ട് റോഡിലുള്ള യൂത്ത് ഫോറം ഹാളിൽ നടന്ന ശിൽപശാലയിൽ പ്രശസ്ത കരിയർ ഗൈഡ് കെ. സക്കീർഹുസൈൻ വിഷയം അവതരിപ്പിച്ചു.
മികവുറ്റ ബയോഡേറ്റ തയാറാക്കാനും തൊഴിലന്വേഷണം എളുപ്പമാക്കാനും നിർമിതബുദ്ധി ടൂളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും ജോലിസാധ്യത വർധിപ്പിക്കാന്‍ ലിങ്ക്ഡിൻ പ്രഫൈലിൽ വരുത്തേണ്ട മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു. കരിയറിൽ വളർച്ചയും എളുപ്പവും സാധ്യമാക്കാൻ നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും ചർച്ചയായി. കെയർ ഡയറക്ടർ അഹ്മദ് അൻവർ, എക്സി. സമിതി അംഗങ്ങളായ അംറ് അൽ ദീബ്, ശംസീർ അബൂബക്കർ, ജാബിർ, ഷമീൽ, വജീഹ്, റമീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും തുടർപഠനത്തിനാവശ്യമായ മാർഗനിർദേശം നൽകുക, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് പകരുക, സ്ത്രീകൾക്കായി കരിയർ ഗൈഡൻസ്- വ്യക്തിത്വ വികസന ക്ലാസുകൾ സംഘടിപ്പിക്കുക, പൊതു പരിശീലന പരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് കെയർ ദോഹ നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.