Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ​യ​ർ ദോ​ഹ ക​രി​യ​ർ...

കെ​യ​ർ ദോ​ഹ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ൽ​പ​ശാ​ല നാ​ളെ

text_fields
bookmark_border
കെ​യ​ർ ദോ​ഹ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ൽ​പ​ശാ​ല നാ​ളെ
cancel

ദോ​ഹ: യൂ​ത്ത് ഫോ​റം ക​രി​യ​ർ അ​സി​സ്റ്റ​ന്റ്സ് വി​ഭാ​ഗ​മാ​യ കെ​യ​ർ ദോ​ഹ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.45 മു​ത​ൽ യൂ​ത്ത് ഫോ​റം ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ബി​സി​ന​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​ഫ​ഷ​ണ​ൽ ന​ഈം ബ​ദീ​ഉ​സ്സ​മാ​ൻ സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും. ഖ​ത്ത​റി​ലെ തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ ജോ​ലി അ​ന്വേ​ഷ​ണം എ​ങ്ങ​നെ, അ​ന്വേ​ഷ​ണ മാ​ർ​ഗ​ങ്ങ​ൾ, ഇ​ന്റ​ർ​വ്യൂ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, ലി​ങ്ക്ഡി​ൻ പ്രൊ​ഫൈ​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തും അ​തു​വ​ഴി​യു​ള്ള തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും തു​ട​ങ്ങി ക​രി​യ​റി​ൽ വ​ള​ർ​ച്ച​യും അ​ഭി​വൃ​ദ്ധി​യും എ​ളു​പ്പ​വും സാ​ധ്യ​വു​മാ​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ൾ ച​ർ​ച്ച ചെ​യ്യും.

ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഗൈ​ഡ​ൻ​സ് ന​ൽ​കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​വി​ധ കോ​ഴ്സു​ക​ളെ​പ​റ്റി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ക, സ്ത്രീ​ക​ൾ പ്ര​ത്യേ​ക​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ്- വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, ട്രെ​യി​നി​ങ്ങു​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി ഇ​തി​നോ​ട​കം വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കെ​യ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopcareer guidanceQatar NewsCare Doha
News Summary - Care Doha Career Guidance workshop
Next Story