തൊഴിലന്വേഷകർക്ക് വഴികാട്ടി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപശാല
text_fieldsദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകർക്കായി കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിച്ചു. ജോലി അന്വേഷണം എങ്ങനെ, അന്വേഷണ മാർഗങ്ങൾ, ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡ് ഇൻ പ്രഫൈൽ ആകർഷകമാക്കുന്നതും അതുവഴിയുള്ള തൊഴിൽ സാധ്യതകളും തുടങ്ങി വിവിധ മേഖലകൾ ചർച്ച ചെയ്തു. ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷനൽ നഈം ബദീഉസ്സമാൻ (യു.കെ) നേതൃത്വം നൽകി. തൊഴിൽമേഖലയിലെ സ്വയം നവീകരണ സാധ്യതകൾ, തൊഴിൽ സുരക്ഷയുടെ ഭാഗമായി ഉദ്യോഗാർഥികൾക്കിടയിലുള്ള കരിയർ രംഗത്തെ മത്സരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സദസ്സുമായി സംവദിച്ചു. യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ എഴുപതിലേറെ പേർ പങ്കെടുത്തു. കെയർ എക്സിക്യൂട്ടിവ് അംഗം ഷഫീഖ് കൊപ്പത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റ് ആരിഫ് അഹ്മദ് അവതാരകൻ നഈം ബദീഉസ്സമാന് മെമന്റോ നൽകി ആദരിച്ചു. കെയർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷമീൽ, അമർ, ജാബിർ, ഷംസീർ അബൂബക്കർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.