'കെയർ എൻ ക്യൂർ'പുതിയ ലോഗോ പുറത്തിറക്കി
text_fieldsദോഹ: രണ്ടുപതിറ്റാണ്ട് പിന്നിട്ട 'കെയർ എൻ ക്യൂർ'ഗ്രൂപ് ഓഫ് കമ്പനീസ് 21ാം വാർഷികത്തോടാനുബന്ധിച്ച് കമ്പനിയുടെ പുതിയ ലോഗോ പുറത്തിറക്കി. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രകാശനം ചെയ്തു. എംബസിയിൽ നടന്ന ചടങ്ങിൽ ടി. ആഞ്ജലിൻ പ്രേമലത (കൗൺസിലർ, പൊളിറ്റിക്കൽ ആൻഡ് കോമേഴ്സ്), ഇ.പി. അബ്ദുറഹ്മാൻ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെയർ എൻ ക്യൂർ), ഉസാമ പയനാട്ട് (ഡയറക്ടർ ), മുഹ്സിൻ മരക്കാർ (ജനറൽ മാനേജർ) എന്നിവർ പങ്കെടുത്തു. 2000ത്തിലാണ് ദോഹ സൂക് ഫാലഹിൽ ചെറിയ ഫാർമസിയിൽ കെയർ എൻ ക്യൂർ തുടങ്ങുന്നത്. ഇന്ന് 42 റീട്ടെയിൽ ഫാർമസികളും മരുന്ന്, കോസ്മെറ്റിക്സ്, ബേബി പ്രോഡക്ട്സ്, എഫ്.എം.സി.ജി, മെഡിക്കൽ എക്യുപ്മെൻറ് മേഖലയിൽ ട്രേഡിങ് ഡിവിഷനുകളുമായി ഖത്തറിലെ മുൻനിര കമ്പനിയായി മാറിയിട്ടുണ്ട്.
ഓട്ടോമൊബൈൽ (ഹൈഡ്രോ കെയർ), ഫയർ ഡീറ്റെക്ഷൻ ഇ.എൽ.വി സിസ്റ്റംസ് &എൻജിനീയറിങ് (കെയർ കോം), സി.സി.ടി.വി സിസ്റ്റംസ്( അൽ ഖിമ്മ സെക്യൂരിറ്റി സിറ്റംസ്), ടെലികോം മേഖലകളിൽ (അൽഗാലിയ കമ്പ്യൂട്ടർ സിസ്റ്റംസ് ) എന്നീ ഡിവിഷനുകളും സ്ഥാപിച്ചു. ഇന്ത്യ, ഒമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും കെയർ എൻ ക്യൂറിന് വിവിധ ഡിവിഷനുകൾ ഉണ്ട്. തങ്ങളുടെ പ്രചോദനത്തെയും അർപ്പണ ബോധത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോയെന്ന് കമ്പനി ചെയർമാൻ അബ്ദുറഹ്മാൻ പറഞ്ഞു. അമ്മയുടെ കരങ്ങളെന്നപോലെ ഞങ്ങൾ ഞങ്ങളുടെ കസ്റ്റമേഴ്സിനെ കെയർ ചെയ്യുന്നു. അവരുടെ സന്തോഷവും സംതൃപ്തിയെയും ഞങ്ങൾ വിലമതിക്കുന്നു. വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫറുകൾ ഒരുക്കുന്നുണ്ട്. www.carencurepharmacy.com വഴി ഓൺലൈൻ ഫർമസി ഫ്രീ ഡെലിവറിയും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.