‘കരിയർ അൺലിമിറ്റഡ്’ ഓറിയന്റേഷൻ പ്രോഗ്രാം നാളെ
text_fieldsദോഹ: എൻജിനിയേഴ്സ് ഫോറം ഖത്തർ ‘കരിയർ അൺലിമിറ്റഡ്’ എന്നപേരിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സ്റ്റുഡൻറ്സ് ഓറിയേൻറഷൻ പ്രോഗ്രാമിൽ മുൻ നയതന്ത്രജ്ഞനും വിവിധ രാജ്യങ്ങളിലെ അംബാസഡറുമായിരുന്ന ടി.പി. ശ്രീനിവാസൻ പങ്കെടുക്കും.
വെള്ളിയാഴ്ച ബിർള പബ്ലിക് സ്കൂളിൽ വൈകീട്ട് നാല് മുതൽ രാത്രി എട്ടുവരെയാണ് പരിപാടി. ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ മേഖലകളിലേക്ക് നയിക്കാനുള്ള പരിശീലന പരിപാടികളും പ്രഭാഷണങ്ങളും ഉൾപ്പെടുന്നതാണ് ‘കരിയർ അൺലിമിറ്റഡ്’. വിശിഷ്ടാതിഥികളുടെ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ എന്നിവ ഉൾക്കൊള്ളുന്ന പരിപാടിയിൽ വിവിധ തൊഴിൽ, ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.