Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവേസ്​...

ഖത്തർ എയർവേസ്​ പറക്കുന്നു, അവശ്യ വസ്​തുക്കളുമായി

text_fields
bookmark_border
ഖത്തർ എയർവേസ്​ പറക്കുന്നു, അവശ്യ വസ്​തുക്കളുമായി
cancel

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് മെഡിക്കൽ സഹായങ്ങളും മറ്റു അവശ്യ വസ്​തുക്ക ളും എത്തിക്കുന്നതിൽ ഖത്തർ എയർവേസ്​ കാർഗോ മുൻപന്തിയിൽ. മാർച്ച് മാസത്തിൽ മാത്രം ലോകത്തി​െൻറ വിവിധയിടങ്ങളിലേ ക്ക് 50000 ടണ്ണുമായാണ് ഖത്തർ എയർവേസ്​ പറന്നത്. നിലവിലെ സാഹചര്യത്തിൽ കാർഗോ സർവീസുകൾ വർധിപ്പിച്ചതിന് പിന്നാലെ യാത്രാ വിമാനങ്ങളും കാർഗോ സർവീസുകൾക്കായി കമ്പനി ഉപയോഗിച്ചുവരുന്നുണ്ട്. ദുരിതങ്ങൾക്കിടയിലും ആഗോള വ്യാപാരവും അവശ്യ സാധനങ്ങളുടെ കൈമാറ്റവും തടസ്സങ്ങളില്ലാതെ ലോക ജനതക്ക് എത്തിക്കുന്നതിൽ ഖത്തർ എയർവേസ്​ പ്രതിബദ്ധരാണ്.

കോവിഡ്–19 മൂലം ദുരിതത്തിലായ രാജ്യങ്ങളും പ്രദേശങ്ങളുമാണ് ഖത്തർ എയർവേസി​െൻറ പട്ടികയിൽ മുന്നിലുള്ളത്. ചരക്കുകൾ നിറച്ച 500 ബോയിങ് 777 ൈഫ്രറ്റർ വിമാനങ്ങൾക്ക് തുല്യമാണ് 50000 ടൺ.സാധാരണ സമയങ്ങളേക്കാളുപരി ആഗോള വ്യാപാരത്തിന് പിന്തുണ നൽകേണ്ട അനിവാര്യ സന്ദർഭമാണിതെന്നും അവശ്യ സാധനങ്ങളുടെ ഗതാഗതം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും തങ്ങളുടെ സേവനം വർധിപ്പിക്കുന്നതിനാവശ്യമായ പിന്തുണ നൽകിയ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള എയർപോർട്ട് അധികാരികൾക്കും ഗ്രൗണ്ട് സ്​റ്റാഫുകൾക്കും സർക്കാറുകൾക്കും ഏജൻറുമാർക്കും നന്ദി അറിയിക്കുകയാണെന്നും ഖത്തർ എയർവേസ്​ സി. ഇ. ഒ അക്ബർ അൽ ബാകിർ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള സമൂഹത്തിന് സേവനം ചെയ്യാനാകുന്നതിൽ സന്തോഷം അറിയിക്കുകയാണ്​. നമ്മൾ ഒരുമിച്ചാണ് ഇതിനെ നേരിടുന്നത്​.

ഷാങ്ഹായ്, ഗ്വാങ്ഷൂ, പാരിസ്​, ആംസ്​റ്റർഡാം, മസ്​കറ്റ്, ഡെൽഹി, ബെയ്ജിങ്, മെൽബൺ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇരട്ടിയാക്കാനും വർധിപ്പിക്കാനും ഖത്തർ എയർവേസ്​ നേരത്തെ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെയും കാർഗോയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികൾക്ക് വിധേയമാക്കിയാണ് കമ്പനി സർവീസ്​ തുടരുന്നത്. ലോകാരോഗ്യ സംഘടന, അയാട്ട തുടങ്ങിയ സംഘടനകൾ അംഗീകരിക്കപ്പെട്ട ലോകോത്തര ശുചീകരണ സംവിധാനങ്ങളും ഉൽപന്നങ്ങളുമാണ് ഖത്തർ എയർവേയ്സ്​ ഉപയോഗിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscargo
News Summary - cargo -qatar-gulf news
Next Story