ചൈനയിലെ യൂദോങ് ടെർമിനലിലേക്ക് ആദ്യ എൽ.എൻ.ജി കാർഗോ ഖത്തർ ഗ്യാസിൽനിന്നും
text_fieldsദോഹ: ചൈന നാഷണൽ ഓയിൽ കോർപറേഷെൻറ പുതിയ എൽ.എൻ.ജി ടെർമിനലായ യുദോങിലേക്കുള്ള ആദ്യ എൽ.എൻ.ജി കാർഗോ ഖത്തർ ഗ്യാസിൽ നിന്നും. ഖത്തർ ഗ്യാസ് ചാർട്ടേഡ് ക്യൂ–ഫ്ളെക്സ് എൽ.എൻ.ജി കപ്പലായ അൽ ഖറൈതിയ്യാതാണ് ചൈനയിലെ യുദോങ് ടെർമിനലിലെത്തിയത്. ചൈന നാഷണൽ ഓയിൽ കോർപറേഷെൻറ ഏറ്റവും പുതിയ എൽ.എൻ.ജി ടെർമിനലിെൻറ കമ്മീഷനിംഗ് കാർഗോ അയക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ചൈനയിൽ വർധിച്ച് വരുന്ന പ്രകൃതി വാതകത്തിെൻറ ആവശ്യകത നിറവേറ്റുന്നതിൽ ഖത്തർ ഗ്യാസ് പ്രധാന പങ്കാണ് വഹിക്കുന്നതെന്നും ഖത്തർ ഗ്യാസ് സി.ഇ.ഒ ഖാലിദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.
ഖത്തർ ഗ്യാസും ചൈന നാഷണൽ ഓയിൽ കോർപറേഷനും തമ്മിലുള്ള സഹകരണവും ബന്ധവും വളർത്തുന്നതിന് ഇത് ഉപകരിക്കുമെന്നും ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള എൽ.എൻ.ജി വിതരണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൈന ഓയിൽ കോർപറേഷെൻറ പൂർണ നിയന്ത്രണത്തിലുള്ള യുദോങ് ടെർമിനലിന്, വർഷത്തിൽ രണ്ട് മെട്രിക് ടൺ സ്വീകരിക്കാനുള്ള ശേഷിയുണ്ട്. ഷാങ്ഹായ്, ഗ്വാൻഡോങ്, ഫുജിയാൻ, ഷെജിയങ്, ഹൈനാൻ ടെർമിനലുകൾക്ക് പുറമേ ചൈനയുടെ പുതിയ ടെർമിനലാണ് യുദോങ്. ഖത്തർ ഗ്യാസിെൻറ നാലാമത് കമ്മീഷനിംഗ് കാർഗോ കൂടിയാണ് യുദോങിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.