Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവേണം ജാഗ്രത:...

വേണം ജാഗ്രത: വാണിജ്യകേന്ദ്രങ്ങളിലെ കൂടുതൽ നിയന്ത്രണം നീക്കും

text_fields
bookmark_border
വേണം ജാഗ്രത: വാണിജ്യകേന്ദ്രങ്ങളിലെ കൂടുതൽ നിയന്ത്രണം നീക്കും
cancel

ദോഹ: ഖത്തറിൽ കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ നാലാം ഘട്ടം സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്നതി​െൻറ മുന്നോടിയായി ഷോപ്പിങ്​ മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും പ്രത്യേക മാർഗനിർദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യകേന്ദ്രങ്ങളിലെ കൂടുതൽ നിയന്ത്രണം നീക്കുകയാണ്​.എന്നാൽ, പൊതുജനങ്ങൾ കൂടുതൽ കോവിഡ്​ ജാഗ്രത പാലി​ക്കണം.മന്ത്രാലയത്തി​െൻറ നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും തീരുമാനങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിലാകുമെന്നും മന്ത്രാലയം അറിയിച്ചു.

പ്രധാന മാർഗനിർദേശങ്ങൾ

വാണിജ്യ സമുച്ചയങ്ങളിലും മാളുകളിലും ഫുഡ്കോർട്ടുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാം.

മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും പ്രാർഥന റൂമുകൾ ബന്ധപ്പെട്ട അതോറിറ്റിയുടെ മാർഗനിർദേശത്തോടെ പ്രാർഥനക്ക് തുറന്നു കൊടുക്കാം.

സിനിമ തിയറ്ററുകൾ 15 ശതമാനം ശേഷിയോടെ തുറന്നുകൊടുക്കാം. 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

ആരോഗ്യ മാനദണ്ഡങ്ങളോടെ ട്രയൽ റൂമുകൾ അനുവദിക്കാം.

കുട്ടികൾക്ക് ബാർബർ ഷോപ്പുകളിൽ പ്രവേശനം അനുവദിക്കും. കുട്ടിയും കൂടെയുള്ള വ്യക്തിയും ബാർബറും നിർബന്ധമായും മാസ്​ക് ധരിച്ചിരിക്കണം. ഒന്നിൽ കൂടുതൽ കുട്ടികളെ അനുവദിക്കുകയില്ല. ഒരു കുട്ടിയുടെ കൂടെ ഒരാൾ മാത്രമേ അകത്തുണ്ടാകാൻ പാടുള്ളൂ.

ആവശ്യമായ മുൻകരുതലുകൾ പാലിച്ച് വാണിജ്യ സമുച്ചയങ്ങളിലും ഷോപ്പിങ്​ മാളുകളിലും കുട്ടികൾക്ക് പ്രവേശിക്കാം. ഇവിടെയുള്ള റീട്ടെയിൽ ഷോപ്പുകളിലും റെസ്​റ്റാറൻറുകളിലും കുട്ടികൾക്ക് പ്രവേശിക്കാം.

പ്ലേ ഏരിയകൾ, അമ്യൂസ്​മെൻറ് പാർക്കുകൾ, സ്​കേറ്റിംഗ് റിങ്ങുകൾ അടഞ്ഞുകിടക്കും. കലാ സാംസ്​കാരിക വിനോദ പരിപാടികൾ അനുവദിക്കുകയില്ല.

മാളുകളിൽ പ്രവേശിക്കുമ്പോൾ:

ഇഹ്തിറാസ്​ ആപ്പിലെ പച്ചനിറം കാണിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

മെഡിക്കൽ മാസ്​ക് നിർബന്ധം. മാളുകളിൽ ചെലവഴിക്കുന്ന സമയം മുഴുവനും മാസ്​ക് ധരിച്ചിരിക്കണം.

സന്ദർശകരെ ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാക്കണം. 38 ഡിഗ്രിക്ക് മുകളിലുള്ളവരെ പ്രവേശിപ്പിക്കരുത്.

എല്ലാ ഇടങ്ങളിലും ഹാൻഡ് സാനിറ്റൈസറുകൾ സ്​ഥാപിച്ചിരിക്കണം.

സന്ദർശകർക്കിടയിൽ രണ്ട് മീറ്റർ സുരക്ഷിത അകലം പാലിക്കാൻ േപ്രരിപ്പിക്കണം.

വാണിജ്യ സമുച്ചയങ്ങളിൽ 50 ശതമാനം ശേഷിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്.

പ്രവേശന കവാടങ്ങളിൽ പുകവലി അനുവദിക്കരുത്. ആഷ്േട്രകൾ നീക്കം ചെയ്യണം.

പ്രവേശന കവാടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് വിലക്കണം.

മാളുകൾക്കുള്ളിലെ റീട്ടെയിൽ ഷോപ്പുടമകൾ പാലിക്കേണ്ട നിർദേശങ്ങൾ:

ഷോപ്പിലെ ജീവനക്കാരുടെ ശരീര താപനില ഇടവിട്ട് പരിശോധിക്കുക. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസലേഷനിൽ പാർപ്പിക്കുകയും ബന്ധപ്പെട്ട അതോറിറ്റിയെ വിവരം അറിയിക്കുകയും ചെയ്യുക.

മാറാരോഗങ്ങളുള്ളവർ, ഗർഭിണികൾ, 60 വയസ്സ് തികഞ്ഞവർ എന്നിവർക്ക് വീടുകളിലിരുന്ന ്ജോലി ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തുക.

ഷോപ്പുകൾ സദാ അണുനശീകരണത്തിന് വിധേയമാക്കുക.

ഒരു ദിവസം പരമാവധി മൂന്ന് വസ്​ത്രങ്ങൾ മാത്രം ട്രയൽ നോക്കുന്നതിന് അനുവദിക്കുക. അളവ് നോക്കുകയും എന്നാൽ ഉപഭോക്താവ് വാങ്ങുകയും ചെയ്യാത്ത തുണിത്തരങ്ങൾ അണുവിമുക്തമാക്കുകയും 24 മണിക്കൂർ കഴിഞ്ഞ് മാത്രം ഷെൽഫിലോ ഡിസ്​പ്ലേയിലോ വെക്കുകയും ചെയ്യുക.

തറയിൽ സുരക്ഷാ അകലം പാലിക്കുന്നതിനുള്ള സ്​റ്റിക്കറുകൾ സ്​ഥാപിക്കുക

സ്​റ്റോറി​െൻറ ശേഷിക്കനുസരിച്ച് സന്ദർശകരെ അനുവദിക്കുക.

പേപ്പർ കറൻസിക്ക് പകരം കാർഡ് ഇടപാടുകൾക്ക് േപ്രരിപ്പിക്കുക.

സ്​റ്റോറുകളുടെ അഡ്മിൻ ഓഫിസ്​, വെയർഹൗസ്​, ജീവനക്കാരുടെ താമസസ്​ഥലം, ഗതാഗത സൗകര്യങ്ങൾ, ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ നിരന്തരം അണുമുക്തമാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar newscommercial areas
Next Story