സി.ബി.എസ്.ഇ പത്താംക്ലാസ്: ഖത്തറിലെ സ്കൂളുകൾക്ക് മികച്ച ജയം
text_fieldsദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് മൂല്യ നിർണയ ഫലം പുറത്തുവന്നപ്പോൾ ഖത്തറിലെ സ്കൂളുകൾ മികച്ച വിജയം നേടി. കോവിഡ് മൂലം പരീക്ഷ റദ്ദാക്കിയതിനാൽ ആശങ്കയിലായിരുന്ന വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതായിരുന്നു ഫലം. പ്രി ബോർഡ് പരീക്ഷ, യൂനിറ്റ് പരീക്ഷ, അർധവാർഷിക പരീക്ഷ, ഇേൻറണൽ അസെസ്മെൻറ് എന്നിവ വിലയിരുത്തിയാണ് ഫലം പ്രഖ്യാപിച്ചത്.
വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ 99 ശതമാനത്തിന് മുകളിൽ മാർക്ക് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ശാന്തിനികേതൻ സ്കൂളിലെ ഗംഗ ചെക്കി വീട്ടിൽ 99 ശതമാനം മാർക്ക് നേടി ശ്രദ്ധേയ പ്രകടനം നടത്തി. ബിർല ഇന്ത്യൻ സ്കൂളിലെ ആദിത്യ കൃഷ്ണകുമാർ 99 ശതമാനം മാർക്കും എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ സെഹല തെരുവത്ത്് 98.2 ശതമാനം മാർക്കും നേടി. കോവിഡ് മൂലം പരീക്ഷ നടക്കുമോ എന്ന ആശങ്ക അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത സമ്മർദത്തിലാക്കിയിരുന്നു.
പരീക്ഷ റദ്ദാക്കിയത് ആശ്വാസമായെങ്കിലും, മുൻ വർഷങ്ങളിലെ പ്രകടനം പത്താം ക്ലാസ് ഫലത്തിന് പരീക്ഷഫലത്തിന് മാനദണ്ഡമാക്കിയത് ആശങ്കയായി. വിദ്യാർഥികൾ അത്ര ഗൗരവമില്ലാതെ എഴുതിയ ആദ്യ ടേമുകളിലെ ഫലങ്ങൾ വിലയിരുത്തുേമ്പാൾ പ്രതീക്ഷിച്ചതിനേക്കാൾ മാർക്ക് കുറയുമോ എന്ന ഭയമായിരുന്നു രക്ഷിതാക്കൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.