സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ഖത്തറിൽ മികച്ച വിജയം
text_fieldsദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകൾക്ക് മികച്ച വിജയം. ശാന്തനികേതൻ ഇന്ത്യൻ സ്കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ബിർല സ്കൂൾ എന്നിവർ നൂറ് ശതമാനം വിജയം നേടി. പരീക്ഷയിൽ ഉന്നത വിജയം നേടി വിദ്യാർഥികളെയും അതിന് പിന്നിൽപ്രവർത്തിച്ച അധ്യാപകരെയും ശാന്തിനികേതൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ ഡോ. സുഭാഷ് നായർ എന്നിവർ അഭിന്ദിച്ചു.
സയൻസ് വിഭാഗത്തിൽ ഭരത് പ്രഭു (96.80 ശതമാനം), കോമേഴ്സിൽ റിയ ജയപ്രകാശ് (95.20 ശതമാനം), ഹ്യൂമാനിറ്റീസിൽ റുമാൻ സെയ്ദ് ഇംതിയാസ് (92 ശതമാനം) എന്നിവർ സ്കൂൾ ടോപ്പർമാരായി. ഭരത് പ്രഭു, റിദ അബ്ദുൽ റഊഫ്, വിഷ്ണു മോഹൻ എന്നിവർ സ്കൂളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി.
513 വിദ്യാർഥികൾ പരീക്ഷയെഴുതിയ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ എല്ലാവരും മികച്ച മാർക്കിൽ വിജയം നേടി. സയൻസ് വിഭാഗത്തിൽ ഗയാന സാം ശാന്തകുമാർ (98.2 ശതമാനം) സ്കൂൾ ടോപ്പർ ആയി. കോമേഴ്സിൽ ചാന്ദിനി സാഗറും (94.2), ഹ്യൂമാനിറ്റീസിൽ ഫറാഹ് ഷമീറും (94) സ്കൂൾ ടോപ്പർമാരായി. 33 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ വൺ ഗ്രേഡ് സ്വന്താമക്കി.
ബിർല പബ്ലിക് സ്കൂളിൽ 433 വിദ്യാർഥികൾ പരീക്ഷയെഴുതി മികച്ച വിജയം കൈവരിച്ചു. സയൻസ് വിഭാഗത്തിൽ സുദർശൻ ശരവണൻ, ആരോൺ വർഗീസ്, സിംപിൾ സിബി ജോസഫ് എന്നിവർ (97.20%) ടോപ്പേഴ്സ്ായി. കോമേഴ്സിൽ സ്വാതി ചിദംബരം ആണ് ടോപ്പർ (97.60). ഹ്യൂമാനിറ്റീസിൽ ഫിസ ഫാത്തിമ (97%) ടോപ്പർ ആയി.
ഖത്തർ അംഗീകൃത വാക്സിനുകൾ
ഫൈസര്‍ ബയോൺടെക്, മൊഡേണ, ഓക്‌സ്‌ഫഡ് ആസ്ട്രാസെനകയുടെ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. കൂടാതെ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരമുണ്ട്. ഈ രണ്ടു വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ ആൻറിബോഡി പരിശോധനക്ക് വിധേയരാകണം.
യാത്രക്കു മുമ്പ് നിബന്ധനകൾ അറിഞ്ഞിരിക്കണം
ഖത്തറിലേക്ക് പുറപ്പെടുന്ന യാത്രക്കാർ, അതിനു മുമ്പായി ആരോഗ്യമന്ത്രാലയത്തിൻെറ വെബ്സൈറ്റ് സന്ദർശിച്ച് നിബന്ധനകൾ അറിഞ്ഞിരിക്കണം. വിവര ലഭ്യതക്കായി ഔദ്യോഗിക ഉറവിടങ്ങളെ തന്നെ സമീപിക്കണമെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചു. @MOPHQatar എന്ന ട്വിറ്റർ അക്കൗണ്ടിലും, https://www.moph.gov.qa/english/Pages/default.aspx എന്ന വെബ്സൈറ്റ് വഴിയും പുതിയ അപ്ഡേഷനുകൾ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.