സി.ബി.എസ്.ഇ ഗൾഫ് സഹോദയ സമ്മേളനം ഇന്നുമുതൽ
text_fieldsദോഹ: ഗൾഫിലെ വിവിധ സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ 33ാമത് സമ്മേളനമായ സി.ബി.എസ്.ഇ ഗൾഫ് സഹോദയ ജനുവരി 30, 31 തീയതികളിൽ നടക്കും. സൗദി ചാപ്റ്ററാണ് ഇത്തവണ സംഘാടകർ. സൗദി, ബഹ്ൈറൻ, കുവൈത്ത്, ഖത്തർ, ഒമാൻ, യു.എ.ഇ രാജ്യങ്ങളിലെ 170 സ്കൂളുകൾ സമ്മേളനത്തിൽ പങ്കെടുക്കും. നേരിട്ടും ഓൺലൈനിലുമായാണ് സേമ്മളനം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ സംസാരിക്കും. 30ന് രാവിലെ 8.30ന് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുതുച്ചേരി ഗവർണർ ഡോ. കിരൺബേദിയും സംസാരിക്കും. സി.ബി.എസ്.ഇ ചെയർമാൻ മനോജ് അഹുജ, ഗൾഫ് സഹോദയ ചെയർമാനും ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. സുഭാഷ് നായർ, സെക്രട്ടറി സഞ്ജീവ് ജോളി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. സി.ബി.എസ്.ഇ സ്കൂൾ മേഖലയുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ ചർച്ച െചയ്യും. സമ്മേളനത്തിെൻറ രണ്ടാം ദിനമായ ജനുവരി 31ന് വിദഗ്ധ കൗൺസിലർമാരായ സൂര്യനാരായൺ ബഹദൂർ, വിജയ് ഗുപ്ത, ദേവിക എന്നിവർ സംസാരിക്കും. വിവിധ പരീക്ഷകളിലെയും കായികമേളയിലെയും പ്രതിഭകൾക്ക് സമ്മേളനത്തിൽ ഉപഹാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.