ബിസ്ട്രോയിൽ ഏഷ്യൻ കപ്പ് ആഘോഷിക്കാം; ആരാധകരെ ക്ഷണിച്ച് ഖത്തർ എയർവേസ്
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ആരവങ്ങൾ ആരാധകരിലേക്ക് പകർന്ന് ഖത്തർ എയർവേസും. ടൂർണമെൻറിന്റെ ഓരോ ദിവസവും തത്സമയ മാച്ച് സ്ക്രീനിങ്ങുകളുമായി ബി12 ബീച്ച് ക്ലബിൽ ആഘോഷ പരിപാടികൾക്ക് ഖത്തർ എയർവേസ് തുടക്കം കുറിച്ചു.
ഫെബ്രുവരി എട്ടുമുതൽ പത്ത് വരെ മാർക്ക് ഷായുടെ തത്സമയ അക്കൂസ്റ്റിക് പ്രകടനങ്ങൾ, ഫാൻ ആക്ടിവേഷനുകൾ, വി.ഐ.പി മജ്ലിസ് ഹോസ്പിറ്റാലിറ്റി എന്നിവയെല്ലാം ബി12 ബീച്ച് ക്ലബിനുകീഴിലെ ബ്രിസ്ട്രോയിൽ ആരാധകർക്കായി ഖത്തർ എയർവേസ് സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട്.
സ്വന്തം മണ്ണിൽ നടക്കുന്ന മറ്റൊരു വമ്പൻ കായിക മത്സരമാണ് ഏഷ്യൻ കപ്പെന്ന് ഡിസ്കവർ ഖത്തർ സീനിയർ വൈസ് പ്രസിഡൻറ് സ്റ്റീവൻ റെയ്നോൾഡ് പറഞ്ഞു. ഖത്തർ 2023ലെ ഏഷ്യൻ കപ്പ് ഖത്തറിന്റെ ഔദ്യോഗിക പങ്കാളിയെന്ന നിലയിൽ ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ ദി ബിസ്ട്രോ ബൈ ബി12, ബി12 ബീച്ച് ക്ലബ് എന്നിവയുടെ തീരത്തേക്ക് പ്രാദേശികവും അന്തർദേശീയവുമായ ആരാധകരെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്ബാൾ പ്രേമികൾക്ക് ആക്ഷൻ പാക്ക്ഡ് ടൂർണമെന്റായി വാഗ്ദാനം ചെയ്യുന്നത് ആസ്വദിക്കാനുള്ള ഫാൻ സോണായി ഇവിടം വർത്തിക്കും.
വെള്ളിയാഴ്ച ആരംഭിച്ച ഏഷ്യൻ കപ്പ് ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുമ്പോൾ ഒരു മാസക്കാലം നീളുന്ന ടൂർണമെന്റിൽ മത്സരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് മികച്ച ആതിഥേയത്വ അനുഭവം നൽകുകയാണ് ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.