ആഘോഷമായി എൻജിനീയർ ഫോറം കുടുംബസംഗമം
text_fieldsദോഹ: മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം ഖത്തറിന്റെ കുടുംബ സംഗമം ഇ.എഫ് കാർണിവൽ ഇന്റർക്കോണ്ടിനെന്റൽ ദോഹ സിറ്റി ഹോട്ടലിൽ നടന്നു. എൻജിനീയേഴ്സ് ഫോറം ഖത്തറിന്റെ അംഗങ്ങൾക്കായി നടന്ന വിവിധ മത്സരങ്ങളിൽ 700ൽ പരം അംഗങ്ങൾ പങ്കെടുത്തു. സ്ത്രീകൾക്കായുള്ള വെജിറ്റബിൾ കാർവിങ്, ഫ്ലവർ അറേഞ്ച്മെന്റ്, ഐസിങ് ഓൺ കെയ്ക്, ഫാബ്രിക് പെയിന്റിങ്, ഹാൻഡ് എംബ്രോയ്ഡറി എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. വിവിധ മെമ്പർ അലുംനി ഗ്രൂപ്പുകൾ ആയ ട്രിവാൻഡ്രം എൻജിനീയറിങ് കോളജ്, ടി.കെ.എം എൻജിനയറിങ് കോളജ്, തൃശൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളജ്, കണ്ണൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളജ്, കോഴിക്കോട് ഗവണ്മെന്റ് എൻജിനീയറിങ് കോളജ്, പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, എൻ.ഐ.ടി കാലിക്കറ്റ്, കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കേരളത്തിനു പുറത്തു പഠിച്ച എൻജിനീയർമാരുടെ കൂട്ടായ്മ ആയ കെ.ഇ.എഫ് തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങുകൾക്ക് മാറ്റു കൂട്ടി. പിന്നണി ഗായകരായ നിത്യ മാമൻ, സുദീപ് പലനാട്, രമ്യ വിനയകുമാർ, അഭിജിത് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറി. പരിപാടികൾക്ക് എൻജിനീയേഴ്സ് ഫോറം ചെയർമാൻ ഷാജി ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ ആർട്സ് സെക്രട്ടറി നിധിൻ ഒ.സി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.