മിയ പാർക്കിൽ ആഘോഷം; ഒഴുകിയെത്തി പ്രവാസികൾ
text_fieldsദോഹ: ഇന്ത്യൻ കൾച്ചറൽ സെന്‍ററിന്‍റെ പാസേജ് ടു ഇന്ത്യ കമ്യൂണിറ്റി ഫെസ്റ്റ് ഉത്സവാന്തരീക്ഷത്തിൽ തുടരുന്നു. അവധി ദിനമായ വെള്ളിയാഴ്ച പ്രവാസികൾ കുടുംബ സമേതം ഒഴുകിയെത്തിയപ്പോൾ മിയ പാർക്ക് അക്ഷരാർഥത്തിൽ ഉത്സവത്തെരുവായി മാറി.
വർണാഭമായ പരിപാടികളോടെയാണ് രണ്ടാം ദിനം പുരോഗമിച്ചത്. വൈകീട്ട് നാലോടെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡോഗ് സ്ക്വാഡിന്‍റെ ഡോഗ് ഷോ കാഴ്ചക്കാർക്ക് അവിസ്മരണീയമായി. പരിശീലനം നേടിയ പൊലീസ് നായ്ക്കൾ കുറ്റാന്വേഷണത്തിലും ഏറ്റുമുട്ടലുകളിലുമെല്ലാം നടത്തുന്ന പ്രകടനങ്ങളായിരുന്നു പ്രദർശിപ്പിച്ചത്. റേഡിയോ മലയാളം-മലയാളി സമാജം നേതൃത്വത്തിൽ നടന്ന മെഗാ തിരുവാതിര കളിയും ശ്രദ്ധനേടി. 120ഓളം അംഗനമാർ അണിനിരന്ന മെഗാ തിരുവാതിര കളിയുടെ ചുവടുകൾ ആകർഷകമായി.
ഒപ്പന, കളരിപ്പയറ്റ്, ചെണ്ടമേളം, നൃത്തപരിപാടികൾ, സംഗീത പരിപാടികൾ തുടങ്ങിയവയുമായി ശ്രദ്ധേയമായിരുന്നു കമ്യൂണിറ്റി ഫെസ്റ്റിന്‍റെ രണ്ടാം ദിനം. വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും നൃത്തപരിപാടികൾ അവതരിപ്പിച്ചു. ഉച്ച കഴിഞ്ഞു തന്നെ ആയിരങ്ങൾ മിയ പാർക്ക് മൈതാനിയിലേക്ക് ഒഴുകിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.